തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ സി പി എമ്മിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴിമതികളുടെയും വസ്തുതകള്‍ ഒന്നൊന്നായി പുറത്തു വരും എന്നത് തന്നെയാണ് പാര്‍ട്ടിയെ പ്രതിരോധത്തില്‍ എത്തിക്കുക. നഗരഭരണം ഇന്ന് ഏറ്റെടുത്ത ബി ജെ പി ഏറ്റവും പ്രാധാന്യം നല്‍കുന്നതും മുന്‍ ഭരണസമിതിയുടെ അഴിമതികള്‍ പൊതു ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതിനാണ്. ഇതിനായി വിപുലമായ പരിശോധനാ സംവിധാനം ഒരുക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ
തൃശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഇത്. ലാലി ജെയിംസിനെതിരെ നിജി ജസ്റ്റിന്‍ പരാതി നല്‍കും. കോച്ചി മേയറായി പരിഗണിച്ചത് ദീപ്തി മേരി വര്‍ഗ്ഗീസിനെയാണ്. എന്നാല്‍ അവസാനം മിനിമോള്‍ക്ക് നറുക്കു വീണു. മുമ്പ് യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുമ്പോള്‍ ദീപ്തിയും നിജിയും സമകാലികരായിരുന്നു. അന്ന് ദീപ്തിയുടെ ഇടപെടലുകള്‍
Exclusive, Exclusive HD
വയനാട്ടിലെ സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി; ചൂരല്‍മല ദുരന്തകാലത്ത് പട്ടാള സമാനമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ജനകീയന്‍; മാവോയിസ്റ്റുകളുടെ പേടിസ്വപ്നം; വയനാട് നെഞ്ചോട് ചേര്‍ത്ത ദുരന്ത രക്ഷാപ്രവര്‍ത്തന ഹീറോ; തപോഷ് ബസുമദാരിയെ തേടി കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി എത്തും; വയനാട് എസ് പിയ്ക്ക് പുതിയ ദൗത്യം
കല്‍പ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായ തപോഷ് ബസുമദാരിയെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി നല്‍കും. വയനാട്ടില്‍ നിന്നും മാറ്റി പുതിയ ദൗത്യം ഏല്‍പ്പിക്കാനാണ് തീരുമാനം. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി വയനാട്ടില്‍ നിയമിതനായത്. 2024 ഓഗസ്റ്റിലായിരുന്നു ഈ നിയമനം. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കല്‍പ്പറ്റ – ഇരിട്ടി എന്നിവടങ്ങളില്‍ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്. പോലീസ് അഴിച്ചു
തൃശൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ് രംഗത്തെത്തി. തൃശൂര്‍ മേയര്‍ പദവിയിലേതന്നെ പരിഗണിച്ചില്ലെന്നും പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച തനിക്ക് നീതി ലഭിച്ചില്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കളുടെ ഇടപെടലുകളാണ് തന്നെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയതെന്നും ലാലി ജെയിംസ് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം സാധാരണ പ്രവര്‍ത്തകരെ പൂര്‍ണമായും അവഗണിക്കുന്ന തരത്തിലാണെന്നും, തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒരു ചെറിയ സംഘമാണെന്നും ലാലി ജെയിംസ് ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി തെരുവിലിറങ്ങി പ്രവര്‍ത്തിച്ചവര്‍ക്ക് അംഗീകാരമോ പിന്തുണയോ ലഭിക്കുന്നില്ലെന്നും, വ്യക്തിപരമായ താല്‍പര്യങ്ങളും
തിരുവനന്തപുരം: തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെ, ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിഐജി പി. അജയകുമാര്‍ രംഗത്തെത്തി. അഴിമതിയിലൂടെ ലഭിച്ച പണത്തിന്റെ പങ്ക് ജയില്‍ മേധാവി കൈപ്പറ്റിയിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ അവിശുദ്ധമായ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിനോദ് കുമാറിന്റെ വഴിവിട്ട നടപടികളെ ചോദ്യം ചെയ്തപ്പോള്‍ ബല്‍റാംകുമാര്‍ ഉപാധ്യായ തന്നോട് വ്യക്തിവൈരാഗ്യത്തോടെ പെരുമാറിയതായും അജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടിപി വധക്കേസിലെ പ്രതികള്‍ക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക വഴിത്തിരിവ്. ‘ഡയമണ്ട് മണി’ എന്നറിയപ്പെടുന്ന ബാലമുരുകനും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പുരാവസ്തു മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന കാര്യത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചതോടെ ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണവും കടത്തുന്നതിന് പിന്നില്‍ മഹാരാഷ്ട്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് വഴി പുറത്തിറക്കിയ ഉത്തരവ് പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും റീലുകളും കാണാനുളള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ പാടില്ല. സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെങ്കിലും പോസ്റ്റുകളിലോ വീഡിയോകളിലോ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ പാടില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളോ
തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിന് തുടക്കം. കേരളത്തിലെ ആദ്യ ബിജെപി മേയറായി അഡ്വ. വി.വി. രാജേഷും ഡെപ്യൂട്ടി മേയറായി ജി.എസ്. ആശാ നാഥും ഇന്ന് അധികാരമേല്‍ക്കും. ഭരണസിരാകേന്ദ്രത്തിലെ ശക്തരായ രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ തന്നെ വേണമെന്ന ആര്‍എസ്എസ് നിലപാടാണ് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ മാറ്റിനിര്‍ത്തി വി.വി. രാജേഷിനെ അമരത്തെത്തിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാധാകൃഷ്ണന്റെ പിന്തുണ കൂടി ലഭിച്ചതോടെ 101 അംഗ കൗണ്‍സിലില്‍
പാലാ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം. മാണിയുടെ മരണശേഷം പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് (എം) ഏറ്റവും വലിയ തിരിച്ചടി. ഈ മാറ്റം ജോസ് കെ മാണിയ്ക്ക് വലിയ തിരിച്ചടിയാണ്. 1985-ന് ശേഷം ആദ്യമായി പാലാ നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് ഇതര മുന്നണി പിടിച്ചെടുത്തു. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും കുടുംബവും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ ചരിത്ര അട്ടിമറി സാധ്യമായത്. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലായുടെ അമരത്തെത്തുന്നതോടെ,
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി, ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ത്ത് വെച്ച് പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ് . സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പോറ്റിയും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കുന്ന തരത്തിലുളള എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍










