നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവ് ; ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവുമായി ‘സര്‍വ്വം മായ’, ഒടിടിയില്‍ ശ്രദ്ധനേടി ഫാര്‍മ

Sarvam Maya

കൊച്ചി: റിലീസ് ദിനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടി നിവിന്‍ പോളി ചിത്രം സര്‍വ്വം മായ ബോക്സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമാണ് തുടരുന്നത്. ചിത്രം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് അനുകൂലമായത്. ക്രിസ്മസ് അവധിക്കാലമായതിനാല്‍ മള്‍ട്ടിപ്ലക്‌സുകളിലടക്കം ചിത്രത്തിന് വന്‍തിരക്കാണ്. നിവിന്‍പോളിയുടെ അനായാസ അഭിനയവും വ്യത്യസ്തമായ കഥപറച്ചിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്ും മാത്രം ചിത്രം 8.6 കോടി ഗ്രോസ് കളക്ഷന്‍ നേടി. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും, തിയേറ്റര്‍ പ്രതികരണങ്ങള്‍ അനുകൂലമായതോടെ

ദിണ്ഡിഗലിലെ ‘മണി’ക്കോട്ടയില്‍ കുടുങ്ങി കേരള പോലീസ്; ജീവന്‍ ഭീഷണിയിലായതോടെ അന്വേഷണസംഘം പിന്‍വാങ്ങിയെന്നും സൂചന; ഡി മണി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടും അറസ്റ്റു ചെയ്യാത്തത് വിവാദത്തില്‍; ഡയമണ്ട് ഇനി മുങ്ങുമോ? ആശങ്കയില്‍ അന്വേഷകര്‍

D mani and Kerala Police

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ നിര്‍ണ്ണായക കണ്ണിയെന്ന് സംശയിക്കുന്ന ഡി മണിയെ തേടി തമിഴ്നാട്ടിലെ ദിണ്ഡിഗലിലെത്തിയ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നാടകീയമായി പിന്‍വാങ്ങി. സ്വന്തം തട്ടകത്തില്‍ അതിശക്തനായ മണിയുടെ സങ്കേതത്തില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് മടങ്ങിയത്. താന്‍ ഡി മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ഇയാള്‍ പോലീസിനോട് വാദിച്ചതെങ്കിലും, ഡി മണിയുടെ യഥാര്‍ത്ഥ പേര് എം. സുബ്രഹ്‌മണ്യം എന്നാണെന്നും അതിന്റെ ചുരുക്കപ്പേരാണ് എം.എസ്. മണിയെന്നും പോലീസ് സ്ഥിരീകരിച്ചു. ദിണ്ഡിഗല്‍

പിണറായിയും പോറ്റിയും! ചെവിയില്‍ നുള്ളുന്നത് എഐ; എഐ ചിത്രം പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; എന്‍. സുബ്രഹ്‌മണ്യനെതിരെ പോലീസ് നടപടി

n subramanian kpcc

കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചേവായൂര്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ പിടിക്കുന്ന രീതിയിലുള്ള എഐ (അക) നിര്‍മ്മിത ചിത്രം പങ്കുവെച്ചതിലൂടെ കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. സുബ്രഹ്‌മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ്

മുഖ്യമന്ത്രിയും പോറ്റിയുമായുളള എഐ നിര്‍മിത ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ അതിവേഗ നടപടി; കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയും ഉള്‍പ്പെടുന്ന തരത്തില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് അതിരാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടപടി സ്വീകരിച്ചത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുളള ഉദ്ദേശത്തോടെ ചിത്രം എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചിത്രം തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരുടെ സഹായത്തോടെയാണെന്ന് കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. സമാനമായ രീതിയില്‍ ചിത്രം

വടക്കാഞ്ചേരി പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞയില്‍ വിശദീകരണം തേടി ഹൈക്കോടതി, പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ പങ്കെടുക്കാം

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ വിജയിച്ച സുനില്‍ ചവിട്ടുപാട ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കേരള ഹൈക്കോടതി വിശദീകരണം തേടി. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗമായ സി കണ്ണനാണ് സുനിലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നും അല്ലെങ്കില്‍ അംഗത്വം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹര്‍ജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യ ന്യായമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പോറ്റിയും കടകംപള്ളിയും ഒരുമിച്ചിരിക്കുന്നു… ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് ഇതുവരെ ആരും കാണാത്ത ചിത്രം; ശബരിമലയില്‍ ദുരൂഹത കൂടുന്നു; ‘ഡയമണ്ട് മണി’യില്‍ ചെമ്പു തെളിയുമോ? സ്വര്‍ണ്ണ പാളി അന്വേഷണം സെക്കന്റ് ഹാഫിലേക്ക്; കൈമാക്‌സില്‍ ആരാകും വില്ലന്‍?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ദിണ്ഡിഗല്‍ സ്വദേശിയായ ഡി-മണിയെ പ്രത്യേക അന്വേഷണ സംഘം രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോള്‍ ഉയരുന്നത് ദുരൂഹത മാത്രം. വരും ആഴ്ചയില്‍ തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാന്‍ ഇയാള്‍ക്ക് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും കേരളത്തില്‍ യാതൊരു വിധ ബിസിനസ് ഇടപാടുകളും ഇല്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ മണി അവകാശപ്പെട്ടത്. കേസിലെ മറ്റൊരു പ്രധാന കണ്ണിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

തൃശൂര്‍ കോണ്‍ഗ്രസില്‍ ലഹള തുടരും; ‘പാര്‍ട്ടി ഫണ്ട് നല്‍കിയാല്‍ മേയര്‍ പദവി’; ഡിസിസി പ്രസിഡന്റിനെതിരെ നേരിട്ടുള്ള ആരോപണവുമായി ലാലി ജെയിംസ്; തേറമ്പില്‍ രാമകൃഷ്ണനെ എല്ലാമറിയിച്ചിരുന്നുവെന്ന് കൗണ്‍സിലര്‍; പുകഞ്ഞ് ശക്തിന്റെ നാട്ടിലെ കോര്‍പ്പറേഷന്‍ രാഷ്ട്രീയം

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. മേയറാകണമെങ്കില്‍ പാര്‍ട്ടി ഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വീണ്ടും തുറന്നടിച്ച് ലാലി ജെയിംസ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ഡിസിസി പ്രസിഡന്റ് ഇത് ചോദിച്ചപ്പോള്‍ ഫണ്ട് കൈയ്യിലില്ലെന്ന് പറഞ്ഞ് കൈ കൂപ്പിയെന്ന് ലാലി പറഞ്ഞു. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണനേയും എല്ലാം അറിയിച്ചെന്നും ലാലി വിശദീകരിച്ചു. അങ്ങനെ ശക്തന്റെ നാട്ടില്‍ കോണ്‍ഗ്രസിനെ വലച്ച് വലിയ ആരോപണം എത്തുകയാണ്. തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസിനെ

ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; നടപടി മേയര്‍ പദവിവിറ്റുവെന്ന ആരോപണത്തെ ഉയര്‍ത്തിയതില്‍, തന്റെ ഭാഗം കേട്ടില്ലെന്ന് ലാലി

തൃശൂര്‍: കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസ്‌നെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മേയര്‍ പദവി പണം വാങ്ങി കൈമാറിയെന്ന ലാലി ജെയിംസിന്റെ പരസ്യ പ്രസ്താവന പാര്‍ട്ടിയുടെ ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നടപടി. മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച നടപടിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന ആരോപണം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാവുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. നേരത്തെ പാര്‍ട്ടി

ക്രിസ്മസിന് അടിച്ചുപൂസായി മലയാളി ; ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന

BEVCO

തിരുവനന്തപുരം: ക്രിസ്മസ് ആഴ്ചയില്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്പന. കണക്കുകള്‍ പുറത്ത് വിട്ട് ബീവറേജ് കോര്‍പ്പറേഷന്‍. ഡിസംബര്‍ 22 മുതല്‍ ക്രിസ്മസ് ദിനമായ 25 വരെ നാലുദിവസത്തില്‍ സംസ്ഥാനത്തെ വെബ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റഴിച്ചത് 332.62 കോടി രൂപയുടെ മദ്യമെന്ന് ഔദ്യോഗിക കണക്കുകള്‍ . കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 279.54 കോടി രൂപയായിരുന്നു; അതിനെക്കാള്‍ ഏകദേശം 18-19% വര്‍ദ്ധനവ് ആണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ക്രിസ്മസ് തലേന്നായ ഡിസംബര്‍ 24ന് മാത്രം ഏറ്റവും ഉയര്‍ന്ന വിറ്റുവരവായി 114.45

കാര്യവട്ടത്ത് ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ; ശ്രീലങ്കയെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പര

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് തിരുവനന്തപും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാഴ്ച വിരുന്നൊരുക്കി ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ്. മൂന്നാം ടി20യില്‍ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീം-നെ എട്ട് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-0ന് ലീഡ് നേടി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നീക്കം ശരിവക്കുന്ന തരത്തിലുളള പ്രകടനമാണ്