പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ വിജയിച്ച സുനില്‍ ചവിട്ടുപാട ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കേരള ഹൈക്കോടതി വിശദീകരണം തേടി. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
മധ്യപ്രദേശ് പോലീസ് കേരളത്തിൽ; സുരക്ഷ തേടി കുംഭമേള വൈറൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി
പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗമായ സി കണ്ണനാണ് സുനിലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നും അല്ലെങ്കില്‍ അംഗത്വം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹര്‍ജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യ ന്യായമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മൂന്ന് ആഴ്ചയ്ക്കുളളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് നഗരേഷ് ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയില്‍ സിപിഎമ്മും കോടതിയെ സമീപിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
വിലക്കയറ്റത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ‘അടുക്കള സമരം’; വീട്ടമ്മമാർക്കൊപ്പം കപ്പ കഴിച്ച് മടക്കം







