215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് തീവണ്ടിയില്‍ ചെലവ് കൂടും; യാത്രക്കാര്‍ക്ക് തിരിച്ചടി; ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ, ഡിസംബര്‍ 26 മുതല്‍ പ്രാബല്യം; പ്രതീക്ഷിക്കുന്നത് 600 കോടിയുടെ അധിക വരുമാനം; ഇത് തിരക്ക് നിയന്ത്രിക്കാനും വരുമാനം കൂട്ടാനും ലക്ഷ്യമിട്ടുള്ള ‘സീസണല്‍ ഹൈക്ക്’ 

indian railway ticket price hike

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും ഈ നിരക്ക് വര്‍ധന ബാധകമാകുക എന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 26 മുതല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം. ഉത്സവ സീസണിലെ വന്‍ തിരക്ക് മുതലാക്കി നടപ്പിലാക്കുന്ന ഈ പരിഷ്‌കരണത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. സാധാരണക്കാരെയും ദീര്‍ഘദൂര യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ പരിഷ്‌കാരം.

‘എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ’ എന്ന് കുറിച്ച ഒരു കടലാസും പേനയും ഭൗതിക ശരീരത്തില്‍ വച്ചു; ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ആ പേനയും പേപ്പറും നെഞ്ചോട് ചേര്‍ത്ത് ശ്രീനിവാസന്‍ മടങ്ങുമ്പോള്‍

അവസാന സന്ദേശം

കൊച്ചി: പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമാ പ്രതിഭ ശ്രീനിവാസന് (69) കണ്ണീരോടെ വിട നല്‍കി കേരളം. തൃപ്പൂണിത്തുറ കണ്ടനാട്ടെ ‘പാലാഴി’ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ‘എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ’ എന്ന് കുറിച്ച ഒരു കടലാസും പേനയും ഭൗതിക ശരീരത്തില്‍ വെച്ച ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ചിതയ്ക്ക് തീകൊളുത്തി. അങ്ങേയറ്റം വൈകാരികമായ നിനിമയങ്ങള്‍ക്കാണ് കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. ആത്മസുഹൃത്ത് സത്യന്‍ അന്തിക്കാട്

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറും വാസുവും കുരുക്കിലേക്ക്; അയ്യപ്പന്റെ ‘സ്വര്‍ണ്ണം’ കവര്‍ന്നവര്‍ക്കെതിരെ ആധികാരിക രേഖകള്‍

'ആധികാരിക രേഖകൾ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജാമ്യത്തിനായി കോടതിയില്‍ ഉയര്‍ത്തുന്ന വിചിത്രവാദങ്ങള്‍ വിനയാകാനാണ് സാധ്യത. 1998-ല്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞതിന്റെ രേഖകളില്ലെന്ന വാദത്തിലാണ് പ്രതിഭാഗം തൂങ്ങുന്നതെങ്കിലും, ഈ വാദങ്ങളെല്ലാം പൊളിക്കുന്ന ശക്തമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ലഭിച്ചു എന്നാണ് സൂചന. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് രേഖകള്‍ നേരത്തെ മറച്ചുവെച്ചതായി സംശയമുയര്‍ന്നിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31-ന് ദേവസ്വം ആസ്ഥാനത്തുനിന്ന് കണ്ടെടുത്ത

ശബരിമല വിമാനത്താവളം: സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് കനത്ത പ്രഹരം; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി

Sabarimala Airport

കൊച്ചി: ശബരിമല വിമാനത്താവളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്ക് ഹൈക്കോടതിയില്‍നിന്ന് വലിയ തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി. പദ്ധതിക്കായി തയ്യാറാക്കിയ സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ വ്യക്തമാക്കി. അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും

കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ശത്രു; ബിഹാറില്‍ നിതീഷിന്റെ ആത്മമിത്രം! മുഖ്യമന്ത്രിയെ നഖാബ് വിവാദത്തില്‍ നിന്നും രക്ഷിക്കാന്‍ പൂഴിക്കടകനുമായി സാക്ഷാല്‍ ആരിഫ് മുഹമ്മദ് ഖാന്‍! അത് ‘അച്ഛനും മകളും തമ്മിലെന്ത് തര്‍ക്കമെന്ന്’ ഗവര്‍ണറുടെ പ്രതിരോധത്തില്‍ മുഖ്യമന്ത്രി സേഫ് സോണിലേക്ക്; പഴയ ഡല്‍ഹി സൗഹൃദം ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ കവചം

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിവാദ കരുക്കില്‍ നിന്നും രക്ഷിക്കാന്‍ ഗവര്‍ണര്‍ രംഗത്ത്. കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടു വഴിയിലാണ്. തദ്ദേശത്തിലെ തോല്‍വിയോടെ കേരളത്തില്‍ നിലപാട് പിണറായി സര്‍ക്കാര്‍ മയപ്പെടുത്തി. അപ്പോഴും ഏപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. ഇതിനിടെയാണ് ബീഹാറിലെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗവര്‍ണര്‍ നേരിട്ടെത്തുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നുവെന്ന ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക്

പണ്ട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നതു പോലെ ഇന്ന് തങ്ങള്‍ക്ക് അനഭിമതരായവരെ എല്ലാം ഗവര്‍ണറുമായി ചേര്‍ന്ന് നാടകം കളിച്ച് ‘ബിജെപിക്കാര്‍ ആക്കി ‘ തീര്‍ക്കുകയാണ് സിപിഎം; ആരാണ് സാങ്കേതിക സര്‍വ്വകലാശാല വിസി സിസാ തോമസ്? ആ കഥ ഷിബു ബേബി ജോണ്‍ പറയുമ്പോള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതികാര ബുദ്ധിയോടെ ഒഴിവാക്കിയ ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും നടത്തിയ ചര്‍ച്ചയിലാണ് സിസാ തോമസിന്റെ നിയമനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓര്‍ക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സിസാ തോമസ് പ്രതികരിക്കുകയും ചെയ്തു. സ്വീകരണത്തില്‍ സന്തോഷം. സര്‍ക്കാരുമായി സഹകരിച്ച് മുമ്പോട്ട് പോകും. ആരോപണങ്ങളില്‍ വിഷമം തോന്നുന്നു. മിനുട്‌സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു.

‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന് പഠിപ്പിച്ച രാഷ്ട്രീയക്കാരന്‍, ‘ദൈവം സഹായിച്ച് ഇത്തവണയും വട്ട പൂജ്യം’ എന്ന് ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍! മലയാളിയുടെ കപടതകളെയും സ്വഭാവ വൈകല്യങ്ങളെയും പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് കീറിമുറിച്ച പച്ചയായ മനുഷ്യന്‍; ശ്രീനിവാസന്‍ കാലഘട്ടത്തിന്റെ അടയാളം

കൊച്ചി: മലയാള സിനിമയില്‍ ‘ശ്രീനിവാസന്‍’ എന്നത് വെറുമൊരു പേരല്ല, അത്് ഒരു കാലഘട്ടത്തിന്റെ അടയാളമാണ്. മലയാളിയുടെ സ്വഭാവ വൈകല്യങ്ങളെയും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് കീറിമുറിച്ച അതുല്യ പ്രതിഭ. ശ്രീനിവാസന്‍ സൗഹൃദങ്ങളുടെ വലിയൊരു ലോകം കൂടെയാണ് സിനിമാ ചരിത്രത്തില്‍ ബാക്കിവെക്കുന്നത്. ‘മലയാളിയുടെ ചിരിക്ക് അല്പം കയ്പ്പും ഒരുപാട് ചിന്തയും ചേര്‍ത്തുവെച്ച മാന്ത്രികനാണ് ശ്രീനിവാസന്‍. മുഷിഞ്ഞ ഷര്‍ട്ടും നിസ്സഹായത നിറഞ്ഞ മുഖവുമായി അയാള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ മലയാളി കണ്ടത് സ്വന്തം പ്രതിബിംബത്തെയായിരുന്നു. ദാസനായും വിജയനായും

ലെഗ് സ്‌റ്റെമ്പിനെ ലക്ഷ്യമിട്ട് ലൈനും ലെംഗ്തും തെറ്റാത്ത ജാന്‍സണിന്റെ മാരകായുധം! കൂളായി മിഡ് ഓണിന് മുകളിലൂടെ പുഷ്പം പോലെ പറത്തിയ കൂള്‍; ആ സിക്‌സര്‍ ചെന്നു കൊണ്ടത് ഗംഭീറിന്റെ മുഖത്തും; തട്ടിയും മുട്ടിയും കളിക്കാതെ ക്രീസില്‍ കാട്ടിയത് ധീരത; സഞ്ജു സാംസണ്‍ ഓണ്‍ ട്രാക്ക്; വീണ്ടും ലോകകപ്പ് ടീമില്‍ തിരുവനന്തപുരം ഇഫക്ട്

മാര്‍ക്കോ ജാന്‍സണ്‍… കൃത്യതയില്‍ പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ ദിവസം സഞ്ജുവിന് ജാന്‍സണ്‍ എറിഞ്ഞ ആദ്യ പന്ത്. ബൗളറുടെ കണ്ണിലൂടെ നോക്കിയാല്‍ പെര്‍ഫക്ട്. ലെഗില്‍ ഗ്ലാന്‍സ് ചെയ്ത് വേണമെങ്കില്‍ റണ്ണടിക്കാം. എന്നാല്‍ മിഡ് ഓണിന് മുകളിലൂടെ പറത്തുക അസാധ്യം. അത് സാധ്യമാക്കിയ താരമാണ് സഞ്ജു വി സാംസണ്‍. തട്ടിയും മുട്ടിയും നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടി ടീമില്‍ ഇടം നേടാനായിരുന്നില്ല സഞ്ജു ശ്രമിച്ചത്. പകരം തന്നെ കരയ്ക്ക് ഇരുത്തിയവരുടെ നെഞ്ച് പിളര്‍ന്നു. അങ്ങനെ ജാന്‍സണിന്റെ പന്ത് ബൗണ്ടറിയില്‍

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ തൂലിക നിലച്ചു; ശ്രീനിവാസൻ ഇനി ഓർമ്മ

sreenivasan

കൊച്ചി: മലയാള സിനിമയിലെ ഒരു സുപ്രധാന കാലഘട്ടത്തെ സ്വന്തം തോളിലേറ്റിയ അതുല്യ പ്രതിഭ ശ്രീനിവാസന്‍ ഓര്‍മ്മയാകുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 69-ാം വയസ്സിലായിരുന്നു അന്ത്യം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുമ്പോഴും, അധികാരവര്‍ഗത്തിന് നേരെ നീളുന്ന മൂര്‍ച്ചയുള്ള വാളായിരുന്നു അദ്ദേഹത്തിന്റെ ഓരോ വരികളും. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ ഇന്ദിരാഗാന്ധിക്കെതിരെ ‘ഘരീബി ഹഠാവോ’ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ കാണിച്ച ചങ്കൂറ്റമാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ മലയാളത്തിന്റെ പ്രിയപ്പെട്ട

കൊടിയേരിയുടെ നയതന്ത്രജ്ഞത ഉണ്ടായിരുന്നുവെങ്കില്‍! പാരഡി ഗാനക്കേസിലെ പിന്മാറ്റം പിണറായിക്കും ഗോവിന്ദനും തിരിച്ചടിയാവുന്നു; എം.വി. ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം, പിണറായിയുടെ മേല്‍ക്കോയ്മയില്‍ പ്രതിഷേധം

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെ പരിഹസിച്ചുകൊണ്ടുള്ള ‘പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത സി.പി.എം നീക്കം പാര്‍ട്ടിക്ക് രാഷ്ട്രീയ അബദ്ധമായി മാറിയെന്ന് വിലയിരുത്തല്‍. സിപിഎമ്മില്‍ കൊടിയേരി ബാലകൃഷ്ണന്റെ അഭാവവും ചര്‍ച്ചയാണ്. പാരഡി പാട്ടുകള്‍ക്കെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പിന്റെ നടപടി പക്വതയില്ലാത്തതാണെന്നും ഇത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ത്തെന്നും സി.പി.എമ്മിനുള്ളില്‍ തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ കേസില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി