പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ബസിൽ മോഷണം നടത്തിയ സംഭവത്തിൽ കർണാടക സ്വദേശിനി പിടിയിൽ. കർണാടക കൊപ്പ സ്വദേശിനിയായ രാധ (49)യെ പെരുമ്പാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു മോഷണം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എ.ടി.എം കാർഡും പെൻഡ്രൈവും അടങ്ങിയ പേഴ്സാണ് രാധ മോഷ്ടിച്ചത്. പെരുമ്പാവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങും വഴിയായിരുന്നു സംഭവം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. ഇൻസ്പെക്ടർ
മലപ്പുറം : മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്.എന്‍.യു.പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ ആണ്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂൾ പരിസരത്ത് വെച്ച് കുട്ടികൾക്ക് നായയുടെ ആക്രമണമേറ്റത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തൊണ്ടി മുതലായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ വീണ്ടും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. സുപ്രീം കോടതിയിലെ പ്രശസ്ത മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് നടി പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുള്ളതായും , ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ 2024-ൽ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ വലയിലാക്കി കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ ഇതുവരെ 278 പേർ അറസ്റ്റിലായി. മാരക രാസ ലഹരിയായായ എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും വലിയ അളവിൽ പിടിച്ചെടുത്തിട്ടുമുണ്ട്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 254 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് സർക്കാർ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണിവർ. ടി ടിസി, ബിഎഡ് യോഗ്യതയുള ഗോത്രവിഭാഗം
തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായതിനെതുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലോട് കാരിമൺകോട് റോഡരികത്ത് വീട്ടിൽ ആമിനയ്ക്ക് സാന്ത്വനവുമായി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി , അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമിനയുടെ വീട്ടിലെത്തിയത്. ആമിനയ്ക്ക് നിയമസഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേനെ ഉറപ്പാക്കുമെന്ന് അധ്യക്ഷ ഉറപ്പുനൽകി. ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ
കാസര്‍കോട് : കാസര്‍കോട് കനത്ത മഴയെ തുടർന്ന് സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ മതിലാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ആയിരുന്നു സംഭവം. മതില്‍ തകര്‍ന്നുവീണ സമയത്ത് കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്സുകളിൽ പ്രവേശിച്ചിരുന്നു. സ്കൂള്‍ പരിസരത്തും മറ്റും ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സമീപകാലത്തായാണ് അപകടമുണ്ടാക്കിയ മതിൽ പണിഞ്ഞത് എന്നാണ് വിവരം . മഴയെ തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ വെള്ളം കെട്ടിനിന്നതിന്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 5 ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര മഴ കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുകൾ : റെഡ് അലേർട്ട് 06/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 07/06/2026: മലപ്പുറം, കോഴിക്കോട്, വയനാട് ഇവിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ ഇടപെടൽ, ഇനി ശമ്പളം മുടങ്ങില്ല. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെമ്പർ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിലെ ശമ്പള വിതരണം അടക്കമുള്ള വിവിധ ദൈനംദിന കാര്യങ്ങൾക്ക് മുടക്കം വരാതിരിക്കാന്‍ അടിയന്തര നടപടിയുമായി സർക്കാർ. വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ വിനോദ സഞ്ചാര – സംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർദ്ദേശിച്ചു. കേരള സാഹിത്യ അക്കാദമി,
അമൃത്‌സർ : പഞ്ചാബിൽ മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മൊഹാലിയയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഹർവീന്ദർ മാൻ (ഹാരി) ആണ് സഹപ്രവർത്തക കൂടിയായ ഡിംപിളിനെ കൊലപ്പെടുത്തിയത്. ഇരുപതിലേറെത്തവണ ഹർവീന്ദർ ഡിംപിളിനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. പിന്നാലെ സ്വന്തം കഴുത്തിൽ പലതവണ കുത്തി ഇയാൾ ജീവനൊടുക്കാനും ശ്രമിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. വ്യാഴാഴ്ച വൈകിട്ട് 7.40 ഓടെ ഓഫീസിലെത്തിയ ഹർവീന്ദർ, ഡിംപിൾ ഇരുന്ന സ്ഥലത്തെത്തിയ ശേഷം യുവതിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.










