കനത്ത മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കാസര്‍കോട് : കാസര്‍കോട് കനത്ത മഴയെ തുടർന്ന് സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ മതിലാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ആയിരുന്നു സംഭവം. മതില്‍ തകര്‍ന്നുവീണ സമയത്ത് കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്സുകളിൽ പ്രവേശിച്ചിരുന്നു. സ്കൂള്‍ പരിസരത്തും മറ്റും ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

സമീപകാലത്തായാണ് അപകടമുണ്ടാക്കിയ മതിൽ പണിഞ്ഞത് എന്നാണ് വിവരം . മഴയെ തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ വെള്ളം കെട്ടിനിന്നതിന്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം. മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. മതിലിന്റെ ജീര്‍ണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 50 മീറ്റര്‍ നീളം വരുന്നതാണ് തകർന്ന മതില്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.