അമൃത്‌സർ : പഞ്ചാബിൽ മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മൊഹാലിയയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഹർവീന്ദർ മാൻ (ഹാരി) ആണ് സഹപ്രവർത്തക കൂടിയായ ഡിംപിളിനെ കൊലപ്പെടുത്തിയത്. ഇരുപതിലേറെത്തവണ ഹർവീന്ദർ ഡിംപിളിനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. പിന്നാലെ സ്വന്തം കഴുത്തിൽ പലതവണ കുത്തി ഇയാൾ ജീവനൊടുക്കാനും ശ്രമിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 7.40 ഓടെ ഓഫീസിലെത്തിയ ഹർവീന്ദർ, ഡിംപിൾ ഇരുന്ന സ്ഥലത്തെത്തിയ ശേഷം യുവതിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഡിംപിൾ സീറ്റിൽ നിന്നെഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹർവീന്ദർ പിന്നാലെ ചെന്ന് മുടിയിൽ പിടിച്ചു വലിച്ചിഴച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതുകണ്ട ഓഫിസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡിംപിളിന് ചലനമില്ലാതായത് കണ്ട ഇയാൾ, ഓഫിസിലെ കസേരയിൽ ഇരുന്ന ശേഷം സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡിംപിളിനെ രക്ഷിക്കാനായില്ല. പ്രതിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.
മൂന്നു വർഷമായി ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ് ഡിംപിളും ഹർവീന്ദറും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് വേർപിരിഞ്ഞിരുന്നു. ഹർവീന്ദർ വീണ്ടും ഡിംപിളുമായി അടുപ്പത്തിന് ശ്രമിച്ചെങ്കിലും യുവതി ഇയാളുമായി അടുക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇന്നലെ ഈ വിഷയത്തിൽ യുവതിയും ഹർവീന്ദറും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം.


വ്ലാത്താങ്കര കൊലപാതകം: വിഷ്ണുനാഥിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു; ആസൂത്രിതമെന്ന് സംശയം, ആയുധം കണ്ടെടുത്തു
കേരളാ പോലീസിന്റെ മാസ്റ്റര്‍ ക്ലാസ്; വഴിതെറ്റാതെ സിബിഐ; 20 വര്‍ഷം ഒളിവിലിരുന്ന കൊടുംകുറ്റവാളി നാഗ്പൂരില്‍ കുടുങ്ങി; ശ്യാമള്‍ മണ്ഡല് വധക്കേസില്‍ നിര്‍ണ്ണായകമായത് മനോജ് എബ്രഹാമിന്റെ ടീമിന് അന്വേഷണ മികവ്





