തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായതിനെതുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലോട് കാരിമൺകോട് റോഡരികത്ത് വീട്ടിൽ ആമിനയ്ക്ക് സാന്ത്വനവുമായി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി , അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമിനയുടെ വീട്ടിലെത്തിയത്.
ആമിനയ്ക്ക് നിയമസഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേനെ ഉറപ്പാക്കുമെന്ന് അധ്യക്ഷ ഉറപ്പുനൽകി. ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ അർബുദ രോഗവും ആമിനയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഏക സഹോദരൻ രണ്ട് വർഷം മുൻപ് അപകടത്തിൽ മരണമടഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനം ചികിത്സാ ചെലവുകൾക്ക് മതിയാകുന്നില്ല. സാഹചര്യം മനസിലാക്കുന്നുവെന്നും സർക്കാരിൽ നിന്നുള്ള പരമാവധി സഹായത്തിന് കമ്മിഷൻ ശുപാർച്ച നൽകുമെന്നും കമ്മിഷൻ അംഗങ്ങൾ അറിയിച്ചു.
ഒന്നരവയസുള്ള കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയകേസിൽ കഴിഞ്ഞയാഴ്ച്ച അറസ്റ്റിലായ എ അഷ്‌കർ ആയിരുന്നു ആമിനയുടെ ഭർത്താവ്. അയാളിൽ നിന്നുള്ള പീഡനമാണ് ചെറിയ പ്രായത്തിൽ തന്നെ ആമിനയെ വീൽചെയറിലേക്ക് എത്തിച്ചത്.
ഒടുവിൽ ആ ‘വനവാസം’ എത്തി, വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ; തിരഞ്ഞെടുപ്പ് കാലത്തെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും


മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനം; ലിറ്ററിന് 4 രൂപ കൂടും; മെയ് 6-ന് ശേഷം പ്രാബല്യത്തിൽ




