മലപ്പുറം : മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്.എന്‍.യു.പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ ആണ്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സ്കൂൾ പരിസരത്ത് വെച്ച് കുട്ടികൾക്ക് നായയുടെ ആക്രമണമേറ്റത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും, അധികൃതർ അടിയന്തരമായി ഇടപെട്ട് അക്രമാസക്തരായ നായകളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


ബെവ്കോ ഹൈടെക് ആകുന്നു! പ്രീമിയം കൗണ്ടറുകളിൽ കറൻസി ഇടപാടുകൾ നിര്‍ത്തുന്നു ; മാർച്ച് 15 മുതൽ നോട്ടിടപാടുകൾ പൂർണ്ണമായും നിരോധിക്കും.
വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തുക; വോട്ട് ചെയ്യാന്‍ നാളെ ബൂത്തിലേക്ക് പോകുകയാണോ? വോട്ടര്‍ ഐഡി ഇല്ലെങ്കിലും വിഷമിക്കേണ്ട; ഈ 12 രേഖകളില്‍ ഒന്ന് കൈയില്‍ കരുതിക്കോളൂ





