തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ ഇടപെടൽ, ഇനി ശമ്പളം മുടങ്ങില്ല. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെമ്പർ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിലെ ശമ്പള വിതരണം അടക്കമുള്ള വിവിധ ദൈനംദിന കാര്യങ്ങൾക്ക് മുടക്കം വരാതിരിക്കാന്‍ അടിയന്തര നടപടിയുമായി സർക്കാർ.
വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ
വിനോദ സഞ്ചാര – സംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർദ്ദേശിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് വിവിധ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല നൽകുന്നത്.
ഈ സ്ഥാപനങ്ങളിലെ സെക്രട്ടറി, മെമ്പർ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് കാരണം ജീവനക്കാർക്ക് ശമ്പളം മുടങ്ങാതിരിക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടാണ് ഇത്തരം താത്കാലിക ഉദ്യോഗസ്ഥ ക്രമീകരണം നടപ്പിലാക്കിയിട്ടുള്ള തെന്ന് വിനോദ സഞ്ചാര- സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തവനൂരിൽ കെ.ടി. ജലീലിന് അപ്രതീക്ഷിത തോൽവി; വി.എസ്. ജോയിയെ അഭിനന്ദിച്ച് ജലീൽ; ജനവിധി അംഗീകരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ്





