തൃശൂർ: അറുപത് എസ് ഐമാര്‍ കൂടി കേരള പോലീസിന്റെ ഭാഗമായി കര്‍മപഥത്തിലേക്ക്.തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് കഴിഞ്ഞു.സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിവാദ്യം സ്വീകരിച്ചശേഷം
തിരുവനന്തപുരം: കേരളത്തെ കണ്ണീരണിയിച്ച വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തിൽ മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുഉള്ളതിനാൽ അവർക്ക് സഹായധനം അനുവദിച്ചിട്ടില്ല. മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക. അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ
കോഴിക്കോട്: എഴുന്നൂറ് രൂപ കൈക്കൂലിവാങ്ങിയ കേസില്‍ കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സിയർക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസിന്റേതാണ് വിധി. മലപ്പുറം കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സീയറും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയാണ് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിനു 60 വയസ് പ്രായമുണ്ട്. വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി
പത്തനംതിട്ട: അക്രമികളെ നേരിടാൻ നൂതന പരിശീലനവുമായി പത്തനംതിട്ട ജില്ലാ പോലീസ്. പൊതുസ്ഥലത്തും പൊതുപരിപാടികൾക്കിടയിലും ഉത്സവ സ്ഥലങ്ങളിലും മറ്റും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന അക്രമികളെ നേരിടാനാണ് പ്രത്യേക പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ജില്ലാ പോലീസ്മേധാവി ആർ ആനന്ദ് ഐ പി എസ് ആണ് പരിശീലനപരിപാടിയുടെ പിന്നിൽ. ജില്ലാ പോലീസ് ആസ്ഥാനത്താണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്. അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന പരിശീലനങ്ങൾ കാലഹരണപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നാണ് നൂതന
ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം (36) എന്ന യുവാവാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിച്ച് സീതാറാമിന്റെ കുടുംബം രംഗത്തെത്തി. താൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വിശദമാക്കുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് സീതാറാം എഴുതിവെച്ചിരുന്നു. ഭാര്യ രേണുക തന്നെ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇത് തുടരുകയായിരുന്നു. ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന
കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയായ ജമീലയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 24 വർഷത്തിന് ശേഷം പിടിയിലായി. ജമീലയുടെ ഭർത്താവ് ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 2001-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി വേങ്ങോളി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെത്തുടർന്ന് ജമീലയെ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കൃത്യത്തിന് പിന്നാലെ നാടുവിട്ട ഹമീദ് മറ്റ് സംസ്ഥാനങ്ങളിലും
മൈസൂരു: മൈസൂരിലെ വിവിധ നഴ്സിങ് കോളേജ് ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ കടുത്ത നടപടി. കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഭക്ഷ്യവിതരണ ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അഞ്ച് പ്രമുഖ നഴ്സിങ് കോളേജുകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന ‘ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്’ എന്ന ഏജന്‍സിക്കെതിരെയാണ് നടപടി. സംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി നേരിട്ട് സംസാരിച്ചിരുന്നു.
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാനത്ത് ‘വിജയ് ഇഫക്ട്’ ശക്തമാകുന്നു. നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും തമിഴക വെട്രി കഴകത്തിന്റെ സ്വാധീനവും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ് വളരുന്നത്. വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങളെ നിസ്സാരമായി കണ്ടിരുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. എക്സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ വന്‍തോതില്‍ വിജയ് പക്ഷത്തേക്ക് മറിയാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ വിജയ് ഒരു
കൊച്ചി: മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാവുന്നു. ആഗോളതലത്തില്‍ ആദ്യദിനം 29.37 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളില്‍ ഒന്നായി മാറി. എന്നാല്‍, ഈ വമ്പന്‍ നേട്ടത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ‘ഹൈപ്പി’നെച്ചൊല്ലിയുള്ള വാക്‌പോര് മുറുകുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ മാത്രം ആദ്യദിനം 8.30 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ (7.25 കോടി)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പുനരധിവാസത്തിനായി എത്തിച്ച പെൺകടുവ ചത്തു. വയനാട് അമരികുനി മേഖലയിൽ നിന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് പിടികൂടിയ കടുവയാണ് ശനിയാഴ്ച രാവിലെ ആറുമണിയോടെ ചരിഞ്ഞത്. ഏകദേശം 11 വയസ്സ് പ്രായമുണ്ട്. 2025 ജനുവരിയിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഈ കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. പിടികൂടുമ്പോൾ ഉണ്ടായിരുന്ന പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയിരുന്നുവെങ്കിലും, കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തേ തന്നെ കരൾ രോഗബാധ









