കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ആരുടെയും പേര് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് നേതാവ് എം.കെ. മുനീര്‍. പാണക്കാട് സാദിഖ് അലി തങ്ങളുടെ പ്രസ്താവനകളെ ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ അനാവശ്യ ഭിന്നതയുണ്ടാക്കാനും സമൂഹത്തില്‍ ‘ലീഗ് ഫോബിയ’ വളര്‍ത്താനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് മുനീര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നതാണ് ലീഗിന്റെ എക്കാലത്തെയും നിലപാട്. പക്വതയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ലീഗുമായി
പുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടര്‍’ എന്ന ചാരിറ്റി സ്ഥാപനത്തില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചത് അതിക്രൂരമായി. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്നാണ് 12 വയസ്സുകാരനോട് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും സഹായിയെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാലില്‍ കയര്‍ കെട്ടി ഫാനിന്റെ ഹൂക്കില്‍ തലകീഴായി തൂക്കിയിട്ടെന്നാണ് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്. പണം എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ഇവര്‍ കുട്ടിയെ വിട്ടയച്ചില്ല. കുട്ടിയുടെ
തിരുവനന്തപുരം: പ്രവചനാതീതമായ രാഷ്ട്രീയ ചലനങ്ങള്‍ക്കൊടുവില്‍ കേരളം ആര് ഭരിക്കുമെന്നറിയാന്‍ ഇനി വെറും രണ്ട് പകലുകളുടെ കാത്തിരിപ്പ് മാത്രം. ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കാനിരിക്കെ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിന്റെ ആവേശത്തില്‍ യുഡിഎഫ് ഭരണമാറ്റം ഉറപ്പിക്കുമ്പോള്‍, സര്‍വ്വേകളെ തള്ളി ഭരണത്തുടര്‍ച്ചയുടെ ഹാട്രിക് ലക്ഷ്യമിടുകയാണ് എല്‍ഡിഎഫ്. വോട്ടുവിഹിതം 20 ശതമാനത്തിന് മുകളിലെത്തിച്ച് നിര്‍ണ്ണായക ശക്തിയാകുമെന്ന അവകാശവാദത്തിലാണ് ബിജെപി നേതൃത്വം. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ സര്‍വ്വേകളും യുഡിഎഫിന് ഭരണം പ്രവചിച്ചതോടെ
കൊല്ലം: സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിലുള്ള വിരോധം തീർക്കാൻ പതിനേഴുകാരനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൊല്ലം മങ്ങാട് സ്വദേശിയായ പതിനേഴുകാരനാണ് വധശ്രമത്തിനിരയായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മെയ് 27-ന് രാത്രി 12 മണിയോടെയാണ് സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന ആക്രമണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴുകാരനെ പ്രതികൾ വിളിച്ചിറക്കി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് വാരിയെല്ലിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിക്ക് പതിനേഴുകാരൻ ‘കിൻഡർ ജോയ്’
കൊച്ചി/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനായി പുനര്‍നിയമിച്ചു. 2026-27 വര്‍ഷത്തേക്കുള്ള സമിതിയുടെ അധ്യക്ഷനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് കെ.സിയെ നിയമിച്ചത്. ഈ നീക്കത്തോടെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്മാറിയെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലി മുറുകിയാല്‍, ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളി. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരായി നിയമിക്കുന്നത് തടയണമെന്ന തൃണമൂലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഏപ്രില്‍ 13-ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി
തിരുവനന്തപുരം: ബെംഗളൂരുവിലെ ബിടിഎല്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് പ്രദീപ്. ആദിത്യന്റെ അഡ്മിഷന്‍ ഘട്ടത്തില്‍ പോലും വലിയ ചതിയാണ് നടന്നതെന്നും മറ്റൊരു പ്രമുഖ കോളേജിന്റെ പേര് പറഞ്ഞാണ് തങ്ങളെ വിശ്വസിപ്പിച്ച് ഇവിടെ ചേര്‍ത്തതെന്നും പ്രദീപ് വെളിപ്പെടുത്തി. തന്റെ മകന്റെ മരണം വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോളേജ് മാനേജ്മെന്റ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോളേജിലെ അധ്യാപകനായ സന്ദീപ് പാണ്ഡ്യയില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക-ശാരീരിക ഉപദ്രവങ്ങളെക്കുറിച്ച്
ഇടുക്കി: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോസ്റ്റർ യുദ്ധം പുതിയ തലങ്ങളിലേക്ക്. വി.ഡി. സതീശനെ അനുകൂലിച്ച് ഇടുക്കി തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയോടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്. ‘പട നയിച്ചവൻ നാടു നയിക്കും’, ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ’ എന്നിങ്ങനെയാണ് ബോർഡിലെ വാചകങ്ങൾ. ‘ടീം യുഡിഎഫ് തൊടുപുഴ’ എന്ന പേരിലാണ്
ന്യൂഡല്‍ഹി: ഇത്തവണ മേയ് മാസത്തില്‍ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശരാശരി ലഭിക്കേണ്ട മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും കിഴക്കന്‍ മധ്യ ഇന്ത്യയിലും മഴ കുറയാനാണ് സാധ്യത. മഴയ്‌ക്കൊപ്പം തന്നെ ചില സംസ്ഥാനങ്ങളില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കുമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട്
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപ്പിറ്റൽസ് മത്സരത്തിനിടെ അരങ്ങേറിയ വിക്കറ്റ് ആഘോഷം വിവാദമാകുന്നു. രാജസ്ഥാന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി താരം കൈൽ ജാമിസൺ നടത്തിയ അമിത വൈകാരിക പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. ജാമിസൺ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വൈഭവ് ഒരു തകർപ്പൻ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ് യോർക്കറിലൂടെ ജാമിസൺ വൈഭവിനെ ക്ലീൻ ബൗൾഡാക്കി










