കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീട്ടിൽ വച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലെ കട്ടിലിൽ ഇട്ടിരുന്ന പുതപ്പ് നിലത്ത് വീണുകിടക്കുന്നത് കണ്ട് അതെടുക്കാൻ ശ്രമിക്കുന്നതിനിടെ അണലി കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
നയ്പിഡോ (മ്യാന്മര്‍): മ്യാന്മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂ ചിയെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈനിക ഭരണകൂടം അറിയിച്ചു. 2021-ലെ സൈനിക അട്ടിമറിക്ക് പിന്നാലെ തടവിലാക്കപ്പെട്ട 80-കാരിയായ സൂ ചി, നയ്പിഡോയിലെ അതീവ സുരക്ഷാ ജയിലില്‍ കഠിനമായ ഏകാന്ത തടവിലായിരുന്നു. മ്യാന്മര്‍ സൈനിക മേധാവി മിന്‍ ഓങ് ഹ്ലൈങ് ആണ് സൂ ചിയുടെ ബാക്കി ശിക്ഷാ കാലാവധി നിശ്ചിത വസതിയില്‍ വീട്ടുതടങ്കലായി അനുഭവിക്കാന്‍ ഉത്തരവിട്ടത്. അടുത്ത കാലത്തായി മ്യാന്മറില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും സൂ
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതര ലൈംഗികാരോപണവുമായി പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ് താൻ ജോലി ചെയ്തിരുന്ന പ്രശസ്തനായ സംഗീത സംവിധായകൻ ലൈംഗികമായും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സ്വാഗതയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്. ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്നാണ് സ്വാഗത ഇയാളെ വിശേഷിപ്പിച്ചത്. ഇയാൾ ഒരു
കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനയുടെ കൊമ്പിലെ പരിക്കിന്റെ ചിത്രം ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ഈ ആന രാവിലെ ഒൻപതരയോടെയാണ് ഇടഞ്ഞത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച
കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുയര്‍ന്ന വിവാദങ്ങളിലും നിയമനടപടികളിലും പുതിയ വഴിത്തിരിവ്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയമായ ലാഭങ്ങള്‍ക്കായി തന്നെ കരുവാക്കുകയാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേസിലെ ഗൂഢാലോചനകളെക്കുറിച്ച് പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ വ്യക്തിത്വത്തെ ഹനിക്കാനും കരിയര്‍ തകര്‍ക്കാനുമായി യഥാര്‍ത്ഥ രേഖകളില്‍ കൃത്രിമം കാണിച്ചാണ് പരാതിക്കാര്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ല എന്നതടക്കമുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഒരു സാധാരണ
പാലാ: ഉപഭോക്തൃ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. കാറപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും സാധാരണക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതില്‍ ഡിജോ കാപ്പന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹം സ്ഥാപിച്ച ‘സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍’ വഴി നിരവധി നിയമപോരാട്ടങ്ങളാണ് നടത്തിയത്.
തൃശൂർ: കൈക്കൂലി കേസിൽ പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്‌ജി കെ.എം രതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കെ. കൃഷ്ണകുമാർ ആണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ് ഇദ്ദേഹം. പാലക്കാട് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്ന ഫുട്‌വെയർ ആൻഡ് ഫാൻസിഷോപ്പിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാതിരുന്നതിന് മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും സ്വീകരിച്ച നടപടിയിൽ തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ 6,000 രൂപ
പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ കാപ്പ നിയമപ്രകാരം വീണ്ടും തടങ്കലിൽ. കോളിളക്കം സൃഷ്‌ടിച്ച തിരുവല്ല സ്പാ ബലാൽസംഗ കേസിലെ ഒന്നാംപ്രതിയായ സുബിൻ ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. മാവേലിക്കര സബ്ജയിലിലായിരുന്ന ഇയാളെ കോടതിയുടെ അനുമതിയോടെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കാപ്പ പ്രകാരം സുബിനെ തടങ്കലിലാക്കുന്നത്. 2022ൽ കാപ്പ പ്രകാരം ഇയാളെ പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. പത്തൊൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ‘കരുതല്‍’. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മുന്‍ എസ്.പി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍, പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ ഐ.ജി. ജി. ലക്ഷ്മണിന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ സംഭാഷണമായിരുന്നു സുജിത് ദാസിനെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും എ.ഐ.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ പാചകവാതക വിലയില്‍ അപ്രതീക്ഷിതവും റെക്കോര്‍ഡുമായ വര്‍ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ആഗോള വിപണിയിലെ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ധനവിലയും വൈകാതെ വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചിയില്‍ പുതുക്കിയ നിരക്ക് പ്രകാരം സിലിണ്ടറിന് 3085 രൂപയാകും. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് ഇന്നത്തെ വില.










