വൈഭവ് സൂര്യവംശിയെ പുറത്താക്കി ആക്രോശിച്ച് കൈൽ ജാമിസൺ; 15-കാരനോട് ഇത്രയും വേണോ എന്ന് സോഷ്യൽ മീഡിയ

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപ്പിറ്റൽസ് മത്സരത്തിനിടെ അരങ്ങേറിയ വിക്കറ്റ് ആഘോഷം വിവാദമാകുന്നു. രാജസ്ഥാന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി താരം കൈൽ ജാമിസൺ നടത്തിയ അമിത വൈകാരിക പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. ജാമിസൺ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വൈഭവ് ഒരു തകർപ്പൻ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ് യോർക്കറിലൂടെ ജാമിസൺ വൈഭവിനെ ക്ലീൻ ബൗൾഡാക്കി

ഇന്ധനവിലയില്‍ വന്‍ കുതിപ്പിന് സാധ്യത; ലിറ്ററിന് 28 രൂപ വരെ വര്‍ധിച്ചേക്കാം; എണ്ണക്കമ്പനികളുടെ നഷ്ടം കുമിഞ്ഞുകൂടുന്നു; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ രാജ്യം വിയര്‍ക്കുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവ് പ്രതിഫലിപ്പിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് വില കൂട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടാകാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന്

തൃശ്ശൂർ അരിമ്പൂരിൽ കിണറ്റിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അസ്ഥികൂടം; കൂടെ സ്ത്രീയുടെ വസ്ത്രങ്ങളും; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തിയത് . പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് തന്റെ വീട്ടിലെ കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. വേനൽക്കാലമായതിനാൽ കിണറ്റിൽ വെള്ളം കുറവായിരുന്നു. ഈ സമയം വെള്ളം കോരാൻ ശ്രമിച്ചപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിലുള്ള പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന

ബെംഗളൂരുവിലെ മലയാളി വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകന്റെ പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേരെന്ന് സഹപാഠികൾ

തിരുവനന്തപുരം: ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ മലയാളി യുവാവ് ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും അധ്യാപകനെതിരെയും ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ നിരന്തരമായ മാനസിക പീഡനവും ശാരീരിക ഉപദ്രവുമാണ് ആദിത്യനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം.                          അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ ക്രൂരതകൾ സഹപാഠികൾ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. സന്ദീപിന്റെ പീഡനം സഹിക്കാനാവാതെ ഇതിനോടകം

താരപുത്രന്റെ അറസ്റ്റിലേക്ക് പോലീസ്; കൊച്ചിയിലെ ലഹരിവേട്ടയില്‍ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ ഭൂകമ്പത്തിന് സാധ്യത; തെളിവുകള്‍ ഇഴകീറി പരിശോധിച്ച് അന്വേഷണസംഘം

കൊച്ചി: കൊച്ചി നഗരത്തെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിലെ അന്വേഷണം സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരിലേക്ക് നീങ്ങുന്നു. ലഹരി മാഫിയയുടെ തലവന്‍ കെവിന്‍ ബി. മാത്യുവില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍, പ്രമുഖ താരപുത്രനെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് പോലീസ് ഗൗരവമായി ആലോചിക്കുന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഇത്തരമൊരു നീക്കം നടന്നാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു ഭൂകമ്പത്തിന് തന്നെ കാരണമായേക്കും. ലഹരിമരുന്ന് ഇടപാടുകാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട താരപുത്രനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കെവിനുമായി ഇയാള്‍

അശോകിനെ ഡിസ്മിസ് ചെയ്യാന്‍ പിണറായി; പക്ഷേ ഭരണമാറ്റ റിപ്പോര്‍ട്ടുകള്‍ ഇടതിനെ തളര്‍ത്തുന്നു; പുതിയ സര്‍ക്കാര്‍ വന്നാല്‍ അശോക് ഉന്നയിച്ച അഴിമതികളില്‍ അന്വേഷണം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുദ്ധപ്രഖ്യാപനം നടത്തിയ ഡോ. ബി. അശോക് ഐഎഎസിനെതിരെ അതിശക്തമായ നടപടിക്ക് ഇടതുസര്‍ക്കാര്‍ ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ അശോകിനെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യാനാണ് നീക്കം. എന്നാല്‍, വിവിധ എക്‌സിറ്റ് പോളുകള്‍ സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്നത് സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അശോക് ഉന്നയിച്ച കിഫ്ബി അഴിമതിയും ഉദ്യോഗസ്ഥ കോക്കസിന്റെ വഴിവിട്ട ഇടപെടലുകളും അന്വേഷണ വിധേയമാകുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍

വൈദ്യുതി പ്രതിസന്ധിയില്‍ കേരളം വെട്ടിലാകുമോ? ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹത; കോടികളുടെ കമ്മീഷന്‍ ലക്ഷ്യമെന്ന് ആരോപണം; നഷ്ടം സഹിക്കുന്നത് പൊതുജനവും ബോര്‍ഡും; വേനല്‍ മഴ ചതിച്ചാല്‍ ഇരുട്ടിലാകും

തിരുവനന്തപുരം: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പന്ത്രണ്ട് വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയ നടപടി വന്‍ വിവാദത്തിലേക്ക്. കരാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്റെ പൂര്‍ണ്ണ അറിവോടെയാണെന്നും ഇതിന് പിന്നില്‍ കോടികളുടെ കമ്മീഷന്‍ ഇടപാടുണ്ടെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. വരാനിരിക്കുന്ന വേനല്‍ മഴയും ഇടവപ്പാതിയും പ്രതീക്ഷിച്ച രീതിയില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്കും ഇരുട്ടിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമാണ്. 2014-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപ നിരക്കില്‍

ഭരണമാറ്റത്തിന്റെ കാറ്റ് വീശി ഫലസൂചനകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ഇടതുകോട്ടകളില്‍ വിള്ളല്‍; ബിജെപിക്ക് നിര്‍ണ്ണായക മുന്നേറ്റം; പ്രവചനങ്ങള്‍ ശരിയാകുമോ?

തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമെന്ന് വിവിധ വോട്ടെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നു. ‘മാറുന്ന കേരളം’ എന്ന പതിവ് രീതിയിലേക്ക് സംസ്ഥാനം തിരിച്ചുപോകുന്നതായാണ് ഭൂരിഭാഗം സര്‍വ്വേകളും ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടി പ്രവചിക്കുന്ന ഈ സൂചനകള്‍, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം ഇത്തവണ നിയമസഭയില്‍ സാന്നിധ്യം അറിയിക്കുക മാത്രമല്ല നിര്‍ണ്ണായക ശക്തിയായി മാറുമെന്നും വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവിധ

യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; ഇറാന്‍ നയതന്ത്രത്തില്‍ അതൃപ്തി അറിയിച്ച് ട്രംപ്; ജര്‍മ്മനിയുമായുള്ള ബന്ധം വഷളാകുന്നു, യുഎസ് സൈനികരെ പിന്‍വലിക്കുന്നു

വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നയതന്ത്ര പ്രതിസന്ധി തുടരുമെന്ന സൂചനയാണ് നല്‍കിയത്. ഇതോടെ രണ്ട് മാസമായി തുടരുന്ന ഇറാന്‍-യുഎസ് യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇറാന്‍ ഭരണകൂടം നിലവില്‍ ഭിന്നതയിലാണെന്നും അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്കിടയില്‍ അപ്രീതി

മധ്യപ്രദേശിൽ ക്രൂയിസ് ബോട്ട് മുങ്ങി വൻ ദുരന്തം; 8 മരണം, തിരച്ചിൽ തുടരുന്നു

മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി ഡാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങി വൻ ദുരന്തം സംഭവിച്ചു. വ്യാഴാഴ്ച ഖമരിയ ദ്വീപിന് സമീപമുണ്ടായ ഈ അപകടത്തിൽ എട്ട് പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 29 വിനോദസഞ്ചാരികളുമായി പോയ ബോട്ട് പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് നർമ്മദ നദിയിലെ പ്രക്ഷുബ്ധമായ ജലത്തിലേക്ക് മറിഞ്ഞു. അപകടസമയത്ത് വെള്ളത്തിൽ വീണവരിൽ 15 പേർ സാഹസികമായി നീന്തി