ശബരിമല സ്വര്‍ണ്ണക്കൊളള കേസ് ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങി! കേസിലെ ഒന്നാം പ്രതി പുറത്തിറങ്ങിയത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹം ജയിലിന് പുറത്തിറങ്ങിയത്. 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് ജയില്‍ മോചിതനായത്.

ശബരിമലയുമായി ബന്ധപ്പെട്ട ‘ദ്വാരപാലക കേസ്’, ‘കട്ടിളപ്പാളി കേസ്’ എന്നീ രണ്ട് കേസുകളിലും 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.രണ്ടാള്‍ ജാമ്യം, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് പോലീസിന്റെയും സര്‍ക്കാരിന്റെയും ബോധപൂര്‍വ്വമായ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.ഉന്നതരായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് കുറ്റപത്രം വൈകിപ്പിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം തുടരുകയാണ്.ശബരിമല കേസില്‍ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത് എന്നും, കോടതിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ നീങ്ങുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ജയില്‍ മോചിതനായെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിശ്രമമുണ്ടാകില്ല. കേസിലെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.