തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ നടുക്കി വന്‍ അഗ്നിബാധ ഉണ്ടായതിന് പിന്നില്‍ അട്ടിമറിയോ? ഞായറാഴ്ച രാവിലെ സ്റ്റേഷനിലെ രണ്ടാമത്തെ കവാടത്തിന് സമീപമുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ കൂട്ടത്തോടെ കത്തിനശിച്ചു. ആകാശത്തേക്ക് ഉയരത്തില്‍ കറുത്ത പുക പടര്‍ന്നത് നഗരവാസികളില്‍ വലിയ പരിഭ്രാന്തി പരത്തി. അട്ടിമറി സാധ്യത അടക്കം പരിശോധിക്കും.
കെ.സി.എയ്ക്ക് ആശ്വാസം; വിജിലൻസ് പരിധിയിൽ വരുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
രാവിലെ ഏഴരയോടെയാണ് സംഭവം. പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ട് ബൈക്കുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 600-ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമായിരുന്നു ഇത്. ഇതില്‍ ഇരുന്നൂറോളം ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് വിവരം. വാഹനങ്ങളില്‍ നിന്ന് അടുത്തുള്ള മരങ്ങളിലേക്കും തീ അതിവേഗം പടര്‍ന്നുപിടിച്ചു. മരങ്ങള്‍ കത്തിയതോടെ തീ നിയന്ത്രിക്കുക എന്നത് അഗ്നിരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയായി.
നഗരത്തിലെ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് കനത്ത പുക പടര്‍ന്നത് ട്രെയിന്‍ യാത്രക്കാരെയും വലച്ചു. അഗ്നിബാധയെത്തുടര്‍ന്ന് സ്റ്റേഷന് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് റെയില്‍വേ പോലീസും ഫയര്‍ഫോഴ്സും അന്വേഷിച്ചു വരികയാണ്. അട്ടിമറി അടക്കം പരിശോധിക്കും. സിസിടിവി കേന്ദ്രീകരിച്ചാകും അന്വേഷണം. റെയില്‍വേ സ്റ്റേഷനായതു കൊണ്ട് കേന്ദ്ര ഏജന്‍സികളും പരിശോധന നടത്തും. സുരക്ഷോ ഓഡിറ്റും ഉണ്ടാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ നടുക്കിയ സി.ഇ.ടി ക്യാമ്പസ് ദുരന്തത്തിന് ഇന്ന് 24 വയസ്സ്! അമിതാ ശങ്കര്‍ ഇന്നും ഒരു നോവുന്ന ഓര്‍മ്മ; ക്യാമ്പസിലെ അമിതവേഗത കവര്‍ന്നെടുത്ത 19 കാരിയുടെ ജീവിതം





