തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് താൽക്കാലിക ആശ്വാസം.കെ സി എ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
കെ.സി.എ. എറണാകുളം ജില്ലാ സെക്രട്ടറി കാർത്തിക് വർമ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ജെ. ബി. പർദ്ധിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ താണ് ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ കെ.സി.എ. ഉന്നയിച്ച നിയമപരമായ വാദങ്ങൾ പ്രഥമദൃഷ്ട്യാ ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കെ സി എ യുടെ ഇടക്കൊച്ചി തൊടുപുഴ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ, അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ് ഈ വിധിയെ ന്ന് ചൂണ്ടിക്കാട്ടി കെ.സി.എ. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കെ.സി.എയ്ക്ക് വേണ്ടി പ്രമുഖ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, അഡ്വ. രജിത് കെ.സി, അഡ്വ. കെ.എൻ. അഭിലാഷ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാജേന്ദ്രന്റെ കാവി പ്രവേശനം സി.പി.എമ്മിന് വന്‍ തിരിച്ചടി; എം.എം. മണിയുടെ പിടിവാശിയില്‍ നഷ്ടപ്പെട്ടത് തോട്ടം മേഖലയിലെ വോട്ട് ബാങ്ക്





