പോസ്റ്റിന്റെ പേരില്‍ വീണ്ടും അകത്താകും; അര്‍ജുന്‍ ആയങ്കിയെ കുരുക്കാന്‍ പോലീസ്; സി.ഐക്കെതിരായ കൊലവിളി ഗൗരവത്തോടെടുക്കും, നിരീക്ഷണം ശക്തമാക്കി; കോതമംഗലം സിഐ ചെയ്തത് ശരിയോ?

കോതമംഗലം: കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായ ഭാഷയില്‍ കടുത്ത ആരോപണങ്ങളും ഭീഷണിയുമുയര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി വീണ്ടും അറസ്റ്റിലേക്ക്. ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തങ്ങളെയും സുഹൃത്തുക്കളെയും പുലര്‍ച്ചെ റിസോര്‍ട്ട് വളഞ്ഞ് തീവ്രവാദികളെപ്പോലെ പിടിച്ചുകൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരിക്കുകയാണ്. പോസ്റ്റിലെ പരസ്യമായ കൊലവിളിയും ഭീഷണിയും അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ സി.ഐയെ നിയമപരമായും കായികപരമായും നേരിടുമെന്ന ആയങ്കിയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഇയാളെ നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഏതൊരു നിമിഷവും ആയങ്കിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.
വിവാഹത്തില്‍ പങ്കെടുക്കാനും ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയിടാനും എത്തിയ അഞ്ച് യുവാക്കളെയാണ് പോലീസ് പുലര്‍ച്ചെ റിസോര്‍ട്ട് വളഞ്ഞ് പിടികൂടിയത്. ആര്‍ക്കൊക്കെയോ വേണ്ടി കള്ളക്കേസ് ചമച്ച് തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ ആരോപിക്കുന്നു. പിടികൂടിയവരില്‍ ഒരാളായ ടാന്‍സന്റെ വിവാഹം പത്തുദിവസത്തിനകം നടക്കാനിരിക്കെയാണ് പോലീസ് നടപടി. ഇതുവഴി അവന്റെ വിവാഹം മുടങ്ങുകയും പി.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകള്‍ തകരുകയും ചെയ്തു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രണവ്, പുതിയ സംരംഭം തുടങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിച്ച ആദര്‍ശ്, കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ എന്നിവരെയും ചെയ്യാത്ത കുറ്റത്തിന് ക്രൂരമായി വേട്ടയാടിയെന്നാണ് ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്.
പ്രതികളുടേതെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ച് പോലീസ് മനഃപൂര്‍വ്വം ഇടിപ്പിച്ചു കയറ്റിയും ഗ്ലാസുകള്‍ പൊട്ടിച്ചും നശിപ്പിക്കാന്‍ ശ്രമിച്ചതായും കത്തില്‍ ആരോപിക്കുന്നു. കാക്കിയെന്നത് നിരപരാധികളെ പീഡിപ്പിക്കാനുള്ള ലൈസന്‍സല്ല. സ്വയം നവീകരിച്ച്, മകന് വേണ്ടി നല്ല രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ച തന്നെ വീണ്ടും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചത് സഹിക്കാനാകില്ലെന്ന് അര്‍ജുന്‍ പറയുന്നു. ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയും തന്നെ കാപ്പ ചുമത്തിയും കള്ളക്കേസുകളില്‍ കുടുക്കിയും ദ്രോഹിച്ചേക്കാമെന്ന് അര്‍ജുന്‍ ആയങ്കി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഉദ്യോഗസ്ഥനെ വ്യക്തിപരമായി അധിക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയുമാണ് ഫേസ്ബുക്ക് പോസ്റ്റ് മുന്നോട്ട് പോകുന്നത്. ‘ഞങ്ങളുടെ ജീവിതം കീഴ്‌മേല്‍ മറിച്ച നിന്നെ ഒരു കാലത്തും വെറുതെ വിടില്ല. നീ സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല. ഞാന്‍ ചത്താലും അതിനനുവദിക്കില്ല’ എന്ന ഭീഷണിയോടെയാണ് കത്ത് അവസാനിക്കുന്നത്. ‘ക്രൈം നമ്പര്‍ 665/2026’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഈ കത്ത് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ചര്‍ച്ചയായി മാറിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നതും ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഡിപ്പാര്‍ട്ട്‌മെന്റ്. മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുള്ള അര്‍ജുന്‍ ആയങ്കി, കാപ്പ നിയമത്തിന്റെ കണ്ണില്‍ നിന്നും രക്ഷപെട്ടാല്‍ കായികപരമായി നേരിടുമെന്ന് പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ പുതിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോതമംഗലം പോലീസിന്റെ നീക്കം. ആയങ്കിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഇയാളെ പൂര്‍ണ്ണമായ പോലീസ് നിരീക്ഷണവലയത്തിലാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ തന്നെ വീണ്ടുമൊരു അറസ്റ്റിനുള്ള നീക്കങ്ങളാണ് കൊച്ചിയില്‍ അണിയറയില്‍ ഒരുങ്ങുന്നത്.
അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ് ചുവടെ:-
“കോതമംഗലം സര്‍ക്കിള്‍ പ്രശാന്തന്
ഒരു മനസ്സ് തുറന്ന കത്ത്
ആമുഖമായി തന്നെ പറയട്ടെ നിനക്ക് പറ്റിയ പണി പൊലീസല്ല, മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലും പരിപാലിക്കലും പട്ടി വിശ്രമിക്കുന്ന വേളയില്‍ പട്ടിയുടെ ഡ്യൂട്ടി ഏറ്റെടുത്ത് ചെയ്യുകയെന്നതുമാണ്… പ്രമോഷനും പ്രശസ്തിക്കും വേണ്ടി മേലുദ്യോഗസ്ഥന്‍ തൊലിച്ചുതരുന്നതെന്തും വിഴുങ്ങുകയും കുനിഞ്ഞ് നില്‍ക്കുകയും വേണ്ടി വന്നാല്‍ സ്വന്തം ഭാര്യയേയും പെങ്ങളേയും വരെ കാഴ്ചവെയ്ക്കാനും മടിക്കാത്ത നിന്നെപോലുള്ള നാറികളാണ് ആ സേനയുടെ അപമാനം., നിന്റെ മേലുദ്യോഗസ്ഥന് പെണ്ണുകൂട്ടിക്കൊടുക്കുന്ന റോയല്‍ പിമ്പിന് നിന്നെക്കാള്‍ അന്തസ്സുണ്ട്.
ഒരു കല്യാണം കൂടാന്‍ വന്ന നമ്മളെ ഡാന്‍സ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലര്‍ച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ കല്യാണപ്പയ്യന്‍ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാന്‍ എടുത്ത റിസോര്‍ട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ ഒരു കള്ളക്കേസ് തലയില്‍ വെച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോള്‍ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ… പ്രശാന്താ…
ഞാനാരാണെന്ന് പോലുമറിയാത്ത രണ്ടുപേര്‍,
കല്യാണം കൂടാന്‍ വന്ന അഞ്ചുപേരിലെ രണ്ട് സാധുക്കള്‍. തൊലികറുത്തതിനാല്‍ കണ്ടാല്‍ ഭീകരനെന്ന് തോന്നിപ്പിക്കുന്നതിനാല്‍ പണ്ടെങ്ങോ ഒരു തല്ലുപിടിച്ചതിന്റെ പെറ്റിക്കേസ് ഹിസ്റ്ററിയെടുത്ത് എന്നോടൊപ്പം പ്രതിചേര്‍ക്കപ്പെട്ട ആ രണ്ടുപേരില്‍ ഒരുവന്‍ ടാന്‍സണ്‍. അവന്റെ കല്യാണമായിരുന്നെടാ പത്താം നാള്‍., അവന്റെ പെണ്ണിന്റെ കണ്ണീരിന്, ആ കല്യാണം മുടക്കിയതിന്, PSC ക്ലാസിന് പോയി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവന്റെ ഭാവി നശിപ്പിച്ചതിന് നീ അനുഭവിക്കും.
തൊട്ടാല്‍ ചോരപൊടിയുന്ന മുറിവും തലയില്‍പേറി വന്ന, ആറാം നാള്‍ ഡോക്ടര്‍ സര്‍ജറി നിശ്ചയിച്ചിരുന്ന എന്റെ പ്രണവിനെ അവന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ വേദന തിന്ന് നരകിക്കാന്‍ ജയിലിലേക്കയച്ചതിന് ജയിലറയ്ക്കുള്ളില്‍ അവന്റെ ചോരവീണതിന് നീ അനുഭവിക്കും.
ഉണ്ടാക്കിയ കേസുകളെല്ലാം തീര്‍പ്പാക്കി നല്ലനടപ്പിന് നടക്കുന്ന, പുതിയ സംരംഭം ആരംഭിച്ച് ജീവിതം മെച്ചപ്പെടുത്തി പ്രതിബന്ധങ്ങളെല്ലാം പ്രതിരോധിച്ച് തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ തയ്യാറെടുത്തിരുന്ന എന്റെ ആദര്‍ശിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ കാണിച്ച് ഭീകരനാക്കി ജയിലിലടച്ചതിന് അവന്റെ അച്ഛന്റെയും അമ്മയുടെയും പെണ്ണിന്റെയും കണ്ണീരിനും മനപ്രയാസത്തിനും നീ അനുഭവിക്കും.
ഭൂതകാലത്തിന്റെ അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു ജീവിതം ആരംഭിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ജീവിക്കുന്ന എന്റെ അരുണിന്റെ അനുവിനെ അവന്റെ ഭാര്യയുടെ കണ്ണീരിന് അവള്‍ നോമ്പുനോറ്റു പ്രാര്‍ത്ഥിക്കുന്ന വിശ്വസിക്കുന്ന ആവണങ്ങാട്ടെ വിഷ്ണുമായ സത്യമെങ്കില്‍ നീ അനുഭവിക്കും.
പോരാത്തതിന് കേസിന് ഭംഗികൂട്ടാന്‍ നമ്മളോടൊപ്പം ഇല്ലാതിരുന്ന ആ പാവം മണികണ്ഠനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെന്ന് പറഞ്ഞ് പ്രതിചേര്‍ത്ത് അയാളെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കാതെ നെട്ടോട്ടം ഓടിച്ചതിന്.
നമ്മളെല്ലാം പൊന്നുപോലെ കൊണ്ടുനടക്കുന്ന
വണ്ടികള്‍ നമ്മെ ഉപദ്രവിച്ച് മതിവരാതെ കേസില്‍ ചേര്‍ത്ത് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇടിച്ചുകയറ്റിയും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാന്‍ ശ്രമിച്ചതിന് നീയും നിന്റെ ടീമും അനുഭവിക്കും.
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തില്‍ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല, ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാല്‍വരിച്ച്
ക്ഷമിച്ച് ഞങ്ങളാരും വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല. പ്രശാന്താ…
ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്.
ഒരാളുടെ ജീവിതം നശിപ്പിക്കാന്‍ ഒരു പോലീസുകാരന്‍ വിചാരിച്ചാല്‍ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം.
കാക്കിയെന്നാല്‍ ഏത് നിരപരാധികളെയും
കള്ളക്കേസില്‍ കുടുക്കാന്‍ ഉള്ള ലൈസന്‍സ് ആണെന്നും, ബാധിക്കപ്പെട്ടവരില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍.
പട്ടിണി കിടന്നാലും ഇനിയൊരുതരത്തിലുള്ള അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അന്തസ്സിനും ആത്മാഭിമാനത്തിനും ആയുസ്സിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ അല്ലാതെ ആയുധമെടുക്കില്ലെന്നും ശപഥം ചെയ്ത് സ്വയം നവീകരിച്ച് എന്റെ മകന് വേണ്ടി നല്ലനടപ്പിന് ജീവിക്കാന്‍ തീരുമാനിച്ച എന്നെയാണ് നീ വീണ്ടും ജയിലില്‍ കയറ്റിയത്. ഇത്രയും കാലം പലതവണ ചെയ്തതിനും ചെയ്യാത്തതിനും ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും ഇത്തവണ കിടന്ന കിടത്തം എന്റെ ജീവിതത്തിന്റെ നാഴികക്കല്ലാണ്.
നീയും നിന്റെ ഡിപ്പാര്‍ട്ട്മെന്റും ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം,
കാപ്പയും കള്ളക്കേസുകളും ഇനിയും തേടിവരുമെന്നറിയാം, മൂവാറ്റുപുഴയിലും വിയ്യൂരിലും മാറിമാറി കിടക്കുമ്പോള്‍ പകുതിയുറക്കത്തിലും പാതിരാത്രിയിലും ഞെട്ടിയെഴുന്നേറ്റ് ഞാനെഴുതിയ എന്റെ നെഞ്ചിലെ വേദനയുടെ പകുതി മാത്രമാണിത്.
ഞാന്‍ കാരണം പിടിച്ചിടപ്പെട്ട എന്റെ ആത്മസുഹൃത്തുക്കളുടെ വാഹനം വിട്ടുകിട്ടുംവരെ നിശബ്ദനാവുകയെന്ന നിര്‍ദ്ദേശത്താല്‍ മാത്രമാണ് ഈ കത്തെഴുത്ത് ഇത്രയും വൈകിയത്, ബാക്കി കാര്യങ്ങള്‍ നീ വഴിയേ അറിയും, യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ്.
കള്ളക്കേസിന്റെ പേമാരി പെയ്താലും
ജയിലില്‍ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും
എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല.
ഞാന്‍ ചത്താലും നിന്നെയതിനനുവദിക്കില്ല.
മരിക്കാത്ത സ്മരണയോടെ”
A1 Crime Number 665/2026
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.