തിരുവനതപുരം : തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന് മുൻവശത്തുണ്ടായ വാഹനാപകടക്കേസിൽ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസകരമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. അപകടസമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ, മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണം പൊലീസ് പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബിൽ നിന്നും റോഡിലേക്കിറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും, അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് മണിയൻപിള്ള രാജുവാണെന്ന് വ്യക്തമായിട്ടും അന്ന് രാത്രി പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
വിവാദം ശക്തമായതോടെ പിറ്റേദിവസം അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇതിനുപിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ചോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. എന്നാൽ ഇപ്പോൾ പുറത്തുവന്ന പരിശോധനാ ഫലങ്ങൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതായതോടെ കേസിലെ പ്രധാന വകുപ്പുകളിൽ മാറ്റം വരും. സത്യം ഒടുവിൽ പുറത്തുവന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.
തമിഴ്നാട്ടിൽ വിജയഗാഥ; ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും


ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനവും അഷ്ടദിക് പാലകരും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ്; അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായിട്ടില്ല; ശബരിമല കൊടിമരക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; യുഡിഎഫ് കാലത്തെ ദേവസ്വം ബോര്‍ഡിന് ക്ലീന്‍ ചിറ്റ്; അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; ഇനി തുടര്‍ നടപടികളുണ്ടാകില്ല





