തിരുവനന്തപുരം: നഗരത്തിലെ പ്രശസ്തമായ കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിൽ മോഷണം. കൗണ്ടറിലെ മേശയുടെ ഡ്രായ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല്പത്തയ്യായിരം രൂപയോളമാണ് മോഷ്ടിക്കപ്പെട്ടത്.
മോഷ്ടാവ് ക്ഷേത്രത്തിന്റെ ഗേറ്റിലെ പൂട്ട് പൊളിച്ചു അകത്തു കടക്കുകയായിരുന്നു. തുടർന്ന് ക്യാഷ് കൗണ്ടറിലെ വാതിൽ പൊളിച്ചു അകത്തു കടന്നു പണം മോഷ്ടിച്ചു. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നിരിക്കുന്നത്. കാണിക്ക പെട്ടികൾ തുറക്കാൻ ശ്രമിച്ചെങ്കിലും രണ്ടു പൂട്ടുകൾ ഉണ്ടായിരുന്നതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫോർട്ട് പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനു പുറകിൽ അന്യസംസ്ഥാന തൊഴിലാളിയാണോ എന്ന് സംശയമു യർന്നിട്ടുണ്ട്.
You May Also Like
തിരുവനന്തപുരത്ത് ഷോറൂം ജീവനക്കാരന്റെ ആത്മഹത്യ: പ്രണയനൈരാശ്യമെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരത്ത് ഷോറൂം ജീവനക്കാരന്റെ ആത്മഹത്യ: പ്രണയനൈരാശ്യമെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി





