സ്വത്ത് വിവരം വെളിപ്പെടുത്തണം; ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്

ആലപ്പുഴ:  ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ രംഗത്ത്. തന്റെ സ്വത്തുവിവരങ്ങൾ സുതാര്യമാണെങ്കിൽ സുധാകരനും കുടുംബവും എൻആർഐ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള മുഴുവൻ ബാങ്ക് രേഖകളും ഹാജരാക്കാൻ തയ്യാറുണ്ടോയെന്ന് സുരേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു. നേരത്തെ, സുധാകരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ തെറ്റായി കാണിച്ചുവെന്ന് കാണിച്ച് സുരേഷ് കുമാർ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

 തെരഞ്ഞെടുപ്പ് സമയത്ത് താൻ നൽകിയ പരാതിയിലെ കാര്യങ്ങളിൽ വളച്ചുകെട്ടില്ലാതെ ഉത്തരം പറയണമെന്നാവശ്യപ്പെട്ടാണ് സുരേഷ് കുമാർ വെല്ലുവിളി ഉയർത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ മാറ്റിയത് നോമിനേഷനിൽ പണം കുറച്ചു കാണിക്കാൻ വേണ്ടിയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.ഒരേ മേൽവിലാസത്തിൽ താമസിക്കുന്ന മകന്റെ സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് തെറ്റായ നടപടിയല്ലേ എന്ന് പോസ്റ്റിൽ ഉന്നയിക്കുന്നു. സുധാകരൻ, ഭാര്യ, മകൻ, മരുമകൾ എന്നിവരുടെ എൻആർഐ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്ക് രേഖകളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ കടുത്ത സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് സുരേഷ് കുമാർ ആരോപിച്ചിരുന്നത്. ആലപ്പുഴ സർവന്റസ് കോ-ഓപ്പറേറ്റീവ് ബാങ്കിലുണ്ടായിരുന്ന 50 ലക്ഷം രൂപ നോമിനേഷൻ നൽകുന്നതിന് ഏഴ് ദിവസം മുൻപ് മകന്റെ പേരിലുള്ള സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റി.മകന്റെയും മരുമകളുടെയും പേരിൽ ഒരു കോടി രൂപ വീതം ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ട്. എന്നാൽ, ഇവർക്ക് ഇത്രയും തുക സമ്പാദിക്കാൻ വരുമാനമുള്ള ജോലികളില്ല.ഈ തുക ജി. സുധാകരൻ അനധികൃതമായി സമ്പാദിച്ചതാണെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.