തന്നെ വേട്ടയാടുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; ബിജെപി ആരോപണങ്ങൾക്ക് മറുപടിയുമായി വി.എസ്. ശിവകുമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ കൃത്യമായി ലക്ഷ്യംവെച്ച് വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ. തന്നെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വി എസ് ശിവകുമാറിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതേതര വിശ്വാസികളെ തന്നിൽ നിന്നും അകറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം ഡിസിസി മുൻ പ്രസിഡന്റ് കൂടിയായ ശിവകുമാർ ആരോപിച്ചു. തന്റെ രാഷ്ട്രീയ ഗുരുവായ ലീഡർ കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയപ്പോൾപോലും കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണ് താനെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശിവകുമാർ ഓർമിപ്പിച്ചിട്ടുണ്ട്.

താൻ ബിജെപിയിലേക്ക് പോകുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രചരണം. തനിക്കെതിരെ  വ്യാജ വാർത്ത പ്രചരിപ്പിച്ച ന്യൂസ് മലയാളം 24×7 ചാനലിനെതിരെ മാനനഷ്ടത്തിനുഒരുങ്ങുനാതായി അദ്ദേഹം ദി വയർലെസ്സിനോട് വ്യക്തമാക്കി. വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമായ വാർത്തകൾ നൽകി പൊതുസമൂഹത്തിൽ തന്നെ അവഹേളിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വർഗീയതയുമായി സന്ധി ചെയ്യാൻ ഒരു നീക്കം നടത്തും എന്ന് പറയുന്നത് പോലും തന്നെ സംബന്ധിച്ച്, തന്റെ അസ്തിത്വത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും ഇതിലും വലിയ ഒരു അസത്യം തന്നെക്കുറിച്ച് പറയാനില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്നെ തന്റെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റാൻ ആർക്കുംകഴിയില്ല. വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ ത്രിവർണ്ണ പതാകയും ഉയർത്തിപ്പിടിച്ച് ഒരു ചെളികുണ്ടിലും വീഴാതെ താൻ ഇവിടെത്തന്നെ കാണുമെന്നും ശിവകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.