തിരുവനന്തപുരം :വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ അടിച്ചുകൊന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അരിച്ചുപെറുക്കിയിട്ടും സിപിഎം നേതാവ് കൂടിയായ വെള്ളനാട് ശശിയെകണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ
ശശിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ശശിയെത്തേടി ശനിയാഴ്ചതന്നെ വനപാലകസംഘം വെള്ളനാട് പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.എന്നാൽ പിന്നീട് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം കരകുളത്തു നിന്നും വനപാലക സംഘം കണ്ടെത്തി. വാഹനം പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതിനാൽ ശശി കരകുളത്ത് ഇറങ്ങിയെന്നും വാഹനം പഞ്ചായത്തിലേക്ക് തിരികെ അയക്കുകയായിരുന്നുവെന്നും ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.
ജാമ്യമില്ല വകുപ്പാണ് ശശിക്കെതിരെ ചുമത്തിയിട്ടുള്ളത.വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ നാലിൽ പെട്ട ജീവിയാണ് മുള്ളൻപന്നി. ഇതിനെ കെണിവെച്ച് പിടിക്കുന്നതും ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. സെക്ഷൻ 9 പ്രകാരം 3 വർഷംവരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തൃശൂർ പൂരം കലക്കലിൽ പൊലീസിന് ക്ലീൻ ചിറ്റ്! പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ







