തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഒരു സുപ്രധാന അഴിച്ചുപണിയ്ക്ക് സാധ്യത. മലപ്പുറം ജില്ലാ പോലീസ് മേധാവിയായി (എസ്.പി) ചൈത്ര തെരേസ ജോണ്‍ ഐ.പി.എസിനെ നിയമിച്ചേക്കും.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ കര്‍ശന നിലപാടുകളിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് ചൈത്ര തെരേസ ജോണ്‍. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഇവരുടെ പുതിയ നിയമനം ഉടന്‍ ഉണ്ടാകും. ചൈത്ര രാഷ്ട്രീയ ഭേദമന്യേയും മുഖം നോക്കാതെയും സ്വീകരിച്ച പല നടപടികളും മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്തി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ചൈത്ര തെരേസ ജോണ്‍ പല സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.
നിലവില്‍ വനിതാ സെല്‍ എസ്.പിയായി പ്രവര്‍ത്തിക്കുന്ന ചൈത്രയെ, ക്രമസമാധാന ചുമതലയുള്ള സുപ്രധാന ജില്ലകളിലൊന്നായ മലപ്പുറത്തേക്ക് പരിഗണിക്കുന്നത് സേനയ്ക്കുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല വഹിക്കവെയാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഈ ധീരമായ നീക്കം. കീഴുദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നിലപാടില്‍ ഉറച്ചുനിന്ന ചൈത്ര റെയ്ഡുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെ ഭരണതലത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടാകുകയും അവധിയിലായിരുന്ന ഉദ്യോഗസ്ഥനെ മടക്കിവിളിച്ച് ചൈത്രയെ ആ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന പ്രമുഖ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ഡോ. ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അച്ഛന്റെ അതേ പാത പിന്തുടരുന്ന ചൈത്ര, 2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവ് കൂടിയാണ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയായ ചൈത്രയുടെ മാതാവ് ഡോ. മേരി എബ്രഹാം വെറ്ററിനറി വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചയാളാണ്.
ഈ യുവ ഉദ്യോഗസ്ഥ മലപ്പുറം ജില്ലയുടെ ചുമതല ഏല്‍ക്കുന്നത് ഗുണ്ടാവേട്ടയും ലഹരിവിരുദ്ധ പോരാട്ടവും ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ജട്ടിക്കേസും ആന്റണി രാജുവും ചര്‍ച്ചയാകുമെന്ന് ഭയന്ന ഉന്നതന്; ഇടതു മുന്നണിയ്ക്ക് ‘നല്ല ഞായര്‍’ സൃഷ്ടിക്കാന്‍ ഒരു വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട് പുറത്തു വിട്ടു; വിഡിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന വയര്‍ലസ് എക്സ്ക്ലൂസീവ് അവസാനം എല്ലാവരും അംഗീകരിച്ചു; ആ ‘സിബിഐ കഥയ്ക്ക്’ പിന്നിലെ രാഷ്ട്രീയ കുതന്ത്രം ഇങ്ങനെ
ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം





