ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിൽ എത്തിയ മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. ബെംഗളൂരു മാഗഡി റോഡിലുള്ള സ്വകാര്യ സ്റ്റുഡിയോയിലാണ് ലക്ഷ്‌വീർ എന്ന കുട്ടി മരണപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ സ്വാതിയും സുഹൃത്തും ഷൂട്ടിംഗിനായി സ്റ്റുഡിയോയിൽ എത്തിയതായിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സ്റ്റുഡിയോ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റുഡിയോയ്ക്ക് അകത്തുള്ള കൃത്രിമ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്റ്റുഡിയോയിൽ ആകർഷണത്തിനായി നിർമ്മിച്ച മൂന്ന് കൃത്രിമ കുളങ്ങളിൽ ഒന്നിലേക്ക് കുട്ടി കാൽ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സോഫ്റ്റ്‌വെയർ എൻജിനീയറായ പിതാവ് ചരൺരാജ് നിലവിൽ യു.എസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോ ബുക്ക് ചെയ്ത് എത്തിയത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; 2 പേർ അറസ്റ്റിൽ





