സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കഷ്ടകാലം; മുരാരി തന്ത്രിക്കും ഷിംജിതയ്ക്കും പിന്നാലെ ഫിലിപ്പ് മമ്പാടും കുടുങ്ങി

Philip Mampat

മലപ്പുറം: റീൽസ് താരങ്ങൾക്കും മോട്ടിവേഷണൽ സ്പീക്കർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കും ഇത് കഷ്ടകാലം. ഇങ്ങനെയുള്ളവർ  ഇനിയൊന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.

റീൽസ് താരം മുരാരി തന്ത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ എന്നിവരുടെ ദുരവസ്ഥമാറും മുമ്പേ മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടും പോലീസിന്റെ പിടിയിലായി. ചെറിയ കുറ്റമല്ല,16 കാരിയെ പീഡിപ്പിച്ചതിന് ഫോക്സോ കേസിലാണ് ഫിലിപ്പ് അറസ്റ്റിലാ യിട്ടുള്ളത്.

മോട്ടിവേഷണൽ സ്പീക്കർ മാത്രമല്ല ഫിലിപ്പ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇദ്ദേഹം മുൻ പൊലീസ് ഉദ്യോഗസ്ഥനുമാണ്. കൗൺസിലിങ്ങും നടത്തിയിരുന്നു.

കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഫിലിപ്പിനെതിരെ പോലീസ് കേസെടുത്തത്. ചേവായൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെ ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ചേവായൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തു കയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി ഫിലിപ് മമ്പാടിനെ സമീപിച്ചിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പെൺകുട്ടി ഫിലിപ്പിന്‍റെ സംരക്ഷണയിലാണ് കുറച്ചുകാലം താമസിച്ചിരുന്നത്. ഈ സമയത്ത് രക്ഷിതാക്കൾ അറിയാതെ കാസര്‍കോട്  കാഞ്ഞങ്ങാടുള്ള കൊണ്ടുപോയി ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ സെപ്റ്റംബര്‍ 3,4  തീയതികളിലാണ് സംഭവം. കേരള പൊലീസിൽ സബ് ഇൻസ്പെക്ടര്‍ ആയിരിക്കെ ഫിലിപ് മമ്പാട് സ്വയംവിരമിക്കു കയായിരുന്നു. നേരത്തെ തന്നെ കൗൺസിലിങ്, മോട്ടിവേഷൻ മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം സർവീസിൽനിന്നും പിരിഞ്ഞതോടെ ഇതൊരു പ്രൊഫഷനായി സ്വീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള ആളാണ് ഫിലിപ്പ്.

ഫിലിപ്പിന്റെ കേസിനു സമാനമാണ് മുരാരി തന്ത്രിയുടേത്. അതും പോക്സോ കേസ് തന്നെ. എന്നാൽ സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചരണം ഒരു യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണമായി എന്നതായിരുന്നു ഷിംജിതയ്ക്കെതിരെയുള്ള കേസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.