കൊളംബോ: ടി20 ലോകകപ്പിൽ വൻശക്തികളായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്വെയുടെ ചരിത്ര വിജയം. ഗ്രൂപ്പ് ബിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് മുൻ ചാമ്പ്യന്മാരെ സിംബാബ്വെ അട്ടിമറിച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.സ്കോർ : സിംബാബ്വെ: 169/2 (20 ഓവർ), ഓസ്ട്രേലിയ: 146 (19.3 ഓവർ)
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ബ്ലെസ്സിങ് മുസറബാനിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയാണ് തകർത്തത്. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് മുസറബാനി പിഴുതത്. ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നൽകി. 29 റൺസിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ ഗ്ലെൻ മാക്സ്വെല്ലും (31) മാറ്റ് റെൻഷോയും (65) ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും റയാൻ ബേൾ മാക്സ്വെല്ലിനെ പുറത്താക്കി സിംബാബ്വെയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്കായി ബ്രിയാൻ ബെന്നെറ്റ് (56 പന്തിൽ 64) അർദ്ധ സെഞ്ച്വറിയോടെ തിളങ്ങി. മറുമാനി (35), റയാൻ ബേൾ (35) എന്നിവരുടെ പ്രകടനവും ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഫിനിഷിംഗും (25*) സിംബാബ്വെയെ മികച്ച നിലയിലെത്തിച്ചു.
ഈ ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി സിംബാബ്വെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ രണ്ട് കളികളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ജനുവരി 20-ന് ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരം ഓസ്ട്രേലിയയ്ക്ക് ജീവൻമരണ പോരാട്ടമായി മാറി.


ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?
ജന്മനാടും ബന്ധുക്കളും വേണ്ടെന്നു വെച്ചു; വടുതലയിൽ ജീവനൊടുക്കിയ ആ അഞ്ചുപേരും കൊച്ചിയിലെ ണ്ണിൽ എരിഞ്ഞടങ്ങി; നടുക്കുന്ന ആത്മഹത്യാക്കുറിപ്പിലെ ‘വില്ലന്മാർ’ ആര്? അന്വേഷണം ഊർജ്ജിതം!





