കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി

കൊല്ലം: കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി കൊല്ലം സിറ്റി പോലീസ്. കരുനാഗപ്പള്ളി, ആദിനാട് പുത്തൻവീട്ടിൽ ഗുരുലാൽ(31) നെയാണ് കാപ്പാനിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഇയാൾക്കെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കഞ്ചാവ് കടത്തിയതിനും കൊലപാതകശ്രമത്തിനും ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും നരഹത്യ ശ്രമത്തിനും ഉൾപ്പെടെ നാലു കേസുകളും ചവറ പോലീസ് സ്റ്റേഷനിൽ വഞ്ചനകുറ്റത്തിനും ഇയാൾക്കെതിരെ കേസുണ്ട്.

പ്രതിക്കെതിരെ കൊല്ലം സിറ്റി  ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസ്.എൻ ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.