തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പോലീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മ്യൂസിയം പോലീസ് എസ് എച്ച് ഒ വിമൽ. ആരോപണങ്ങളെ തുടർന്ന് തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ബി വിനോദ് നടത്തിയ അന്വേഷണത്തിലാണ് എസ് എച്ച് ഒ യുടെ വിശദീകരണം.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്തെത്തി. എന്നാൽ വാഹനം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വാഹനത്തിന്റെ വ്യക്തമായവിവരം ലഭിക്കാത്തതാണ് കാരണം.
രാത്രി ഒരുമണിയോടെയാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ പരിസര സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ സ്ഥാപനങ്ങൾ അടച്ചിരുന്നതിനാൽ നോക്കാൻ കഴിഞ്ഞില്ലെന്നും എസ് എച്ച് ഒ വിശദീ കരിച്ചിട്ടുണ്ട്.
മണിയൻപിള്ള രാജുവിന്റെ വാഹനമാണ് അപകട മുണ്ടാക്കിയതെന്നു ആരും അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ നിലയിൽ അന്വേഷണം നടത്താൻ കഴിഞ്ഞില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മനുഷ്യക്കടത്തിന് സമാനമായ ഗുരുതരമായ കുറ്റകൃത്യം; സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവയവദാന തട്ടിപ്പ്; നജീബിന്റെ പ്ലാനുകള്‍ ഞെട്ടിക്കുന്നത്; സുദര്ശന് ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം, ആശുപത്രികളും പരിധിയില്‍





