തലസ്ഥാന നഗരിയില്‍ വീണ്ടും ഒരു രാത്രികാല വാഹനാപകടം. ഇത്തവണ വില്ലനായത് മലയാളികളുടെ പ്രിയ നടന്‍ മണിയന്‍പിള്ള രാജു. എന്നാല്‍ അപകടത്തേക്കാള്‍ ഉപരി, അതിനുശേഷം മ്യൂസിയം പോലീസ് കാണിച്ച അമിത ‘മര്യാദ’യും ഒളിച്ചുകളിയുമാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് വെച്ച് രണ്ട് യുവാക്കളെ ചോരവാര്‍ന്ന നിലയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തെ സംരക്ഷിക്കാന്‍ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചോ?
സംഭവം തുടങ്ങുന്നത് ട്രിവാന്‍ഡ്രം ക്ലബ്ബിലെ ഒരു ആഡംബര വിരുന്നില്‍ നിന്നാണ്. ദുബായ് ബിസിനസ്സുകാരനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ‘പിണറായി നന്ദു’വിന്റെ മകന്റെ സ്മരണയ്ക്കായി നടത്തിയ ടെന്നീസ് ടൂര്‍ണമെന്റിന് ശേഷമുള്ള ആഘോഷമായിരുന്നു അത്. അവിടെ നിന്നും മടങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാര്‍ നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരായ നിവേദിത്, സൂരജ് എന്നീ യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു. എന്നാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ താരം അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി പോലീസ് പയറ്റിയ അതേ തന്ത്രമാണ് ഇവിടെയും കണ്ടത്. അപകടം നടന്ന രാത്രി താരത്തെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. മദ്യപാനം തെളിയിക്കാനാകാത്ത വിധം കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞാണ് താരം സ്റ്റേഷനിലെത്തിയത്. ഇതിനിടയില്‍ താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് അദ്ദേഹം അവിടെയില്ലെന്ന പച്ചക്കള്ളം പറഞ്ഞ് ഉന്നതര്‍ സമയം നീട്ടിക്കൊടുത്തു. രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം അപ്രത്യക്ഷമാകാനുള്ള സാവകാശമാണ് ഇതിലൂടെ ഒരുക്കിയതെന്നാണ് ആക്ഷേപം.
ചിക്കുന്‍ഗുനിയ ബാധിച്ച് അവശനായ ഒരാള്‍ എങ്ങനെയാണ് ക്ലബ്ബിലെ മദ്യവിരുന്നില്‍ പങ്കെടുത്തതെന്ന ചോദ്യത്തിന് പോലീസിനും കൃത്യമായ മറുപടിയില്ല. അപകടം നടന്നയുടന്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെ കൊലപാതക ശ്രമമായി കാണുന്നതിന് പകരം, വെറുമൊരു സാധാരണ അപകടമായി ലഘൂകരിക്കാനാണ് ഉന്നത സ്വാധീനം ശ്രമിച്ചത്. ഒടുവില്‍ ജാമ്യമുള്ള നിസ്സാര വകുപ്പുകള്‍ ചുമത്തി താരത്തെ വിട്ടയച്ചു.
സാധാരണക്കാരനായിരുന്നു ഈ അപകടം വരുത്തിയതെങ്കില്‍ പോലീസ് ഇത്രയും മര്യാദ കാണിക്കുമായിരുന്നോ? പണവും സ്വാധീനവുമുള്ളവര്‍ക്ക് നിയമം എന്നും വഴിമാറിക്കൊടുക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മതസ്പര്‍ധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍; ഐടി ആക്ടിന്റെ പൊടി പോലുമില്ല! ലക്ഷ്യം ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡി ഗാനം സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷമാക്കല്‍; സൈബര്‍ പോലീസ് അന്വേഷണത്തിന് പിന്നില്‍ ആ ഒറ്റ ലക്ഷ്യം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരും ആ പാട്ട് പാടാതിരിക്കാനുള്ള മുന്‍ കരുതല്‍





