തിരുവനന്തപുരത്ത് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്നിലായിരുന്നു അപകടം നടന്നത്.
മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന ആഡംബര കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിര്‍ത്താതെ പോയതായി ആരോപണമുണ്ട്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. നിവേദിത് കൃഷ്ണന്റെ രണ്ട് കാലുകള്‍ക്കും ഒടിവുണ്ട്.സൂരജിന്റെ നട്ടെല്ലിന് പരിക്കേറ്റ നിലയിലാണ്. ഇരുവരും നിലവില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വികാരനിർഭരമായ നിമിഷം; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിൽ തിരിച്ചെത്തി!
സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.


പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച വലിയ ശാസ്ത്രജ്ഞന്റെ വിയോഗം പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടം; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; വിടവാങ്ങിയത് പ്രകൃതിയുടെ ജനപക്ഷ പോരാളി





