കൊച്ചി: കൊച്ചിന് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എം.കെ. അര്ജുനന് മാസ്റ്റര്‍ സ്മൃതി പുരസ്കാരം ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കലിന് ലഭിക്കും. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഗാനരചനാ രംഗത്ത് മൂന്നര പതിറ്റാണ്ടുകാലത്തെ സജീവ സാന്നിധ്യമാണ് രാജീവ് ആലുങ്കല്‍. അദ്ദേഹം നാടകം, ആല്‍ബം, സിനിമ എന്നീ മേഖലകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. എം.കെ. അര്ജുനന് മാസ്റ്ററോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ആലുങ്കല്‍, അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും ഗാനങ്ങള്‍ ഒരുക്കി.
ഡിസംബര്‍ 21-ന് പള്ളുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സിപ്പി പള്ളിപ്പുറം രാജീവ് ആലുങ്കലിന് അവാര്‍ഡ് സമ്മാനിക്കും.
വിജയ്ക്ക് ഭാര്യ സംഗീതയുടെ വിവാഹമോചന നോട്ടീസ്! പ്രമുഖ നടിയുമായുള്ള ബന്ധം കൈയോടെ പിടിച്ചു? 27 വർഷത്തെ ദാമ്പത്യം തകർച്ചയിലേക്ക്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രണ്‍വീര്‍ സിങ് ചിത്രം ധുരന്ദര്‍ 2′ ആയിരം കോടി ക്ലബ്ബില്‍; ‘ഞങ്ങളുടെ പേരില്‍ പണമുണ്ടാക്കി ; ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി നിവാസികള്‍ രംഗത്ത്





