വിജയ്‌ക്ക് ഭാര്യ സംഗീതയുടെ വിവാഹമോചന നോട്ടീസ്! പ്രമുഖ നടിയുമായുള്ള ബന്ധം കൈയോടെ പിടിച്ചു? 27 വർഷത്തെ ദാമ്പത്യം തകർച്ചയിലേക്ക്.

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സോമലിംഗം വിവാഹമോചന നോട്ടീസ് അയച്ചു. 1999-ൽ വിവാഹിതരായ ഇരുവരും 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് വേർപിരിയുന്നത്. വിജയ്‌ക്ക് ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇത് തന്നെയും മക്കളെയും മാനസികമായി തകർത്തുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.

2021 മുതൽ വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഇത് പിടിക്കപ്പെട്ടപ്പോൾ ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അദ്ദേഹം അത് തുടർന്നുവെന്നും സംഗീത ആരോപിക്കുന്നു.തന്നെ പ്രൊഫഷണൽ, സാമൂഹിക ജീവിതത്തിൽ നിന്ന് വിജയ് പൂർണ്ണമായും ഒഴിവാക്കി. പ്രസ്തുത നടിയോടൊപ്പം പൊതുപരിപാടികളിലും വിദേശയാത്രകളിലും പങ്കെടുക്കുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ അനുവദിക്കുകയും ചെയ്തു.

തനിക്ക് ലഭിച്ചിരുന്ന സൗകര്യങ്ങൾ പിൻവലിച്ചതായും സ്വതന്ത്രമായ സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന തരത്തിൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു.സോഷ്യൽ മീഡിയയിലെ വിവാദങ്ങളും വിജയ്‌യുടെ പെരുമാറ്റവും തന്റെ മാനസികാരോഗ്യത്തെ തകർത്തതായും നിലവിൽ ഇരുവരും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പേപ്പറിൽ മാത്രമാണ് ഈ ദാമ്പത്യം നിലനിൽക്കുന്നതെന്നും സംഗീത വ്യക്തമാക്കുന്നു.

ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. തമിഴ് രാഷ്ട്രീയത്തിൽ വിജയ് സജീവമാകുന്ന ഘട്ടത്തിൽ പുറത്തുവന്ന ഈ വിവാഹമോചന വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. നിലവിൽ വിജയ്‌യുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.