ചെന്നൈ: റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ച 45 പവന് സ്വര്‍ണം ഉടമയ്ക്ക് തിരികെ നല്കി മാതൃകയായ പത്മ എന്ന ശുചീകരണ തൊഴിലാളിയെ നേരില്‍ വിളിച്ചുവരുത്തി ആദരിച്ചിരിക്കുകയാണ് സൂപ്പര്‍ താരം രജനീകാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് പത്മയെ ക്ഷണിച്ച രജനീകാന്ത്, അവരുടെ സത്യസന്ധതയ്ക്ക് സമ്മാനമായി രണ്ട് പവന് സ്വര്‍ണ്ണമാല നല്കി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന നിമിഷമാണിതെന്നാണ് പിന്നീട് അവര്‍ പ്രതികരിച്ചു.
കഴിഞ്ഞ ജനുവരി 11-ന് ടി. നഗര്‍ ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് പത്മയ്ക്ക് റോഡരികില്‍ നിന്ന് ഒരു ബാഗ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 45 പവന് സ്വര്‍ണ്ണാഭരണങ്ങളായിരുന്നു ബാഗില്‍. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും പോണ്ടി ബസാര്‍ സ്റ്റേഷനില്‍ സ്വര്‍ണം ഏല്‍പ്പിക്കുകയും ചെയ്തു. പത്മയുടെ സത്യസന്ധതയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം അഭിനന്ദിച്ചു.
മനുഷ്യത്വവും സത്യസന്ധതയും ഇന്നും നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ് പത്മയെന്ന് രജനീകാന്ത് പറഞ്ഞു. പത്മയുടെ ജീവിതം സമൂഹത്തിന് വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സമവാക്യങ്ങളും അച്ഛന് മകന് ബന്ധവും; ബോക്സ് ഓഫീസില്‍ തരംഗമായി ബി. ഉണ്ണിക്കൃഷ്ണന് – നിവിന്‍ പോളി ചിത്രം ‘പ്രതിഛായ’
രജനീകാന്ത് പത്മയ്ക്ക് മാല സമ്മാനിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


ബോക്സ് ഓഫീസിൽ ഷാജി പാപ്പൻ തരംഗം; ‘ആട് 3’ രണ്ട് ദിവസം കൊണ്ട് 48 കോടി കടന്നു; ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്





