മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എന്‍സിപി. വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിയോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ സുനേത്ര പവാറിനെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സുനേത്രയ്ക്ക് സ്വന്തമാകും.
അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകും: എക്സൈസ്, കായിക വകുപ്പുകള്‍ സുനേത്ര പവാറിന് നല്കാന് ധാരണയായിട്ടുണ്ട്.ബജറ്റ് സമ്മേളനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്തേക്കും. പിന്നീട് ഇത് എന്‍സിപിക്ക് തന്നെ തിരികെ നല്‍കും.
ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ചു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ്
അജിത് പവാറിന്റെ മരണത്തോടെ ശരദ് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപി വിഭാഗവുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ച് മത്സരിക്കാന്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു.
സുനേത്ര മന്ത്രിസഭയിലെത്തുന്നതോടെ അവര്‍ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് അജിത് പവാറിന്റെ മകന് പാര്‍ഥ് പവാറിനെ അയക്കാനും നീക്കമുണ്ട്. അജിത് പവാറിന്റെ മരണത്തില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയില്‍ നടന്ന വിമാന അപകടം സിഐഡി വിശദമായി പരിശോധിക്കും.


രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രതിസന്ധി രൂക്ഷമാകുന്നു; വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; വാണിജ്യ സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം





