അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് 35 പന്തില്‍ 84 റണ്‍സ്; ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

റായ്പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. റായ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചുകൂട്ടിയത്.അഭിഷേക് ശര്‍മ്മ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. വെറും 35 പന്തില്‍ 84 റണ്‍സാണ് താരം നേടിയത് (5 ഫോറും 8 സിക്‌സും).

അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ റിങ്കു 20 പന്തില്‍ 44 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.കിവീസ് നിരയില്‍ ഗ്ലെന്‍ ഫിലിപ്സ് (40 പന്തില്‍ 78) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു.
ഇന്ത്യക്കായി ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 23-ന് നടക്കും

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.