കോഴിക്കോട്: പയ്യന്നൂരിലെ സ്വകാര്യ ബസിനുള്ളില്‍ വെച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ മരിച്ച ദീപക് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പയ്യന്നൂരിലെ ‘അല്‍ അമീന്‍’ ബസില്‍ ദീപക് കയറുന്നതും യാത്ര ചെയ്യുന്നതും തികച്ചും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ദീപക്കിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട ഷിംജിതയുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ലൈക്കുകള്‍ക്കും സോഷ്യല്‍ മീഡിയ റീച്ചിനും വേണ്ടി നിയമപരമായ വഴികള്‍ തേടാതെ വീഡിയോ വൈറലാക്കാന്‍ ശ്രമിച്ചതാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് വിലയിരുത്തുന്നു. ദീപക്കിനെ മാനസികമായി തകര്‍ത്ത സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു കഴിഞ്ഞു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
ദൃശ്യങ്ങളില്‍ ദീപക് വളരെ ശാന്തനായാണ് ബസില്‍ കയറുന്നത്. ബസിനുള്ളില്‍ അന്ന് യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും പോലീസിന് മൊഴി നല്‍കി. ഷിംജിത വീഡിയോ പങ്കുവെച്ച ശേഷമാണ് ഇത്തരമൊരു ആരോപണത്തെക്കുറിച്ച് തങ്ങള്‍ അറിയുന്നതെന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറി എന്ന ഷിംജിതയുടെ വാദവും പച്ചക്കള്ളമാണെന്നാണ് ദൃക്സാക്ഷികളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ദീപക്കിന്റെ അമ്മ കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിരപരാധിത്വം തെളിയിക്കാന്‍ പോലും അവസരം നല്‍കാതെ സൈബര്‍ വിചാരണ നടത്തി ഒരാളുടെ ജീവന്‍ അപഹരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് നാടാകെ ഉയരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രേമചന്ദ്രന് വന്‍ തിരിച്ചടി; ആര്.എസ്.പിയില്‍ പിടിമുറുക്കി ഷിബു ബേബി ജോണ്‍; അസീസ്-ഷിബു അച്ചുതണ്ടിന് വിജയം; വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥി





