തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചുകൊണ്ട് ലഹരിക്കച്ചവടത്തില്‍ പങ്കാളികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ സി.പി.ഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്.പി കര്‍ശന നടപടി സ്വീകരിച്ചത്.
ലഹരി സംഘങ്ങളെ പിടികൂടാനായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ ലഹരി ഉപയോഗിക്കുന്നതായും കച്ചവടത്തില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയത്. ഇരുവരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കണ്ട്രോള് റൂമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ വഴി ലഹരി വേട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമായിരുന്നു. പോലീസിന്റെ പരിശോധനാ വിവരങ്ങള്‍ ഇവര്‍ ലഹരി മാഫിയകള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം, പോലീസ് സേനയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇരുവരെയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്ക് ലഹരി മാഫിയകളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വരും ദിവസങ്ങളില്‍ അന്വേഷണമുണ്ടാകും.


രണ്ടു പേരില്‍ ആര് വന്നാലും മലയാളിക്ക് ‘കോളടിക്കും’; വാഗ്ദാനപ്പെരുമഴയുമായി മുന്നണികള്‍; സൗജന്യങ്ങളും വികസനവും കൈകോര്‍ക്കുന്ന പ്രകടനപത്രികകള്‍; വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം?
പാലക്കാട്ടെ പിഷാരടിയുടെ സ്ഥാനാര്‍ത്ഥി വാര്‍ത്ത സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചു; ‘പിഷാരടിയും ആന്റോയും ആകാം, റഫീഖ് വേണ്ടേ?’; മമ്മൂട്ടിക്കെതിരെ സഖാക്കളുടെ സൈബര്‍ പോര്; ‘ജനങ്ങളുടെ ടൗണ്‍ഷിപ്പ്’ പരാമര്‍ശത്തില്‍ കടുപ്പിച്ച് ഇടത് പ്രൊഫൈലുകള്‍; മമ്മൂട്ടി കടുത്ത അതൃപ്തിയില്‍; കൈരളി ടിവി ചെയര്മാന് സ്ഥാനം ഒഴിയുമോ?





