കോഴിക്കോട്: സമൂഹമാധ്യമ ങ്ങളിൽ ആളാകാനുള്ള ഷിംജിത മുസ്തഫയുടെ ശ്രമം പാളി: ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക്പോലീസ് കേസെടുത്തു.
ബസ്സിൽ യുവാവ് ലൈംഗികാതിക്രമംനടത്തിയെന്ന് ആരോപിച്ചു ഒരു യുവാവിന്റെ ദൃശ്യങ്ങളോടെഷിംജിത സാമൂഹ്യ മാധ്യമങ്ങളിൽവീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾവ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ആരോപണവിധേയനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തിരുന്നു.
ഇല്ലാത്ത സംഭവത്തിന്റെ പേരിൽ അപമാനിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്യുകയായിരുന്നെന്ന് ആരോപണ മുയർന്നിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിയിൽ സജീവമായ ഷിംജിതയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമുയർന്നു. ഷിംജിതയ്ക്കെതിരെ ദീപക്കിന്റെ കുടുംബം ഇന്ന് സിറ്റി പോലീസ് കമ്മിഷണറെ കണ്ടു പരാതി നൽകി.
കമ്മിഷണറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ പോലീസ് ഷിംജിതയെ പ്രതിച്ചേർക്കുകയായിരുന്നു. ദീപക്കിന്റെ മരണശേഷവും വീഡിയോയിൽ ഉറച്ചു നിൽക്കുകയാണെന്നു ഷിംജിത അറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് കൂടിയാണ് വടകര സ്വദേശിനിയായ ഷിംജിത. പാർട്ടിടിക്കറ്റിൽ വാർഡ് അംഗമായി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്രംപും മോദിയും ‘ഡീല്‍’ ഉറപ്പിച്ചു! ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ കുറച്ചു





