ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സി.പി.ഐ.എം മുന്‍ നേതാവുമായ എസ്. രാജേന്ദ്രന് ബിജെപിയിലേക്ക്.. കഴിഞ്ഞ നാല് വര്‍ഷമായി സി.പി.ഐ.എമ്മുമായി അകന്നുനില്‍ക്കുകയായിരുന്ന അദ്ദേഹം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം അറിയിച്ചത്.
മൂന്നാറില്‍ വെച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗികമായി അംഗത്വമെടുക്കും. ബി.ജെ.പി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് രാജേന്ദ്രന്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിലെ കൂട്ടത്തോല്‍വി: സിപിഎമ്മില്‍ അന്വേഷണം വരുന്നു; പാര്‍ട്ടി പ്രവര്‍ത്തകരും ‘ചതിച്ചു’; വോട്ടുചോര്‍ച്ച പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും
സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തന്നെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാന്‍ പ്രാദേശിക നേതൃത്വം തടസ്സം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചത് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പതിനഞ്ച് വര്‍ഷം സി.പി.ഐ.എം എം.എല്‍.എ ആയിരുന്ന ഒരു പ്രമുഖ നേതാവ് ബി.ജെ.പിയിലേക്ക് മാറുന്നത് ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയേക്കാം. നേരത്തെ സി.പി.ഐ.എം സഹയാത്രികനായ റെജി ലൂക്കോസും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.


‘ഇതു മതി കേരളമേ,പിന്നിട്ട ആറ് റൗണ്ടുകൾ’; ടിപി ചന്ദ്രശേഖരന്റെ ചരമദിനത്തിൽ വിജയക്കുറിപ്പുമായി കെ.കെ. രമ; പിണറായിയുടെ പിന്നാക്കാവസ്ഥയിൽ വൈകാരിക പ്രതികരണം





