ലഹരി മാഫിയക്ക് മുട്ടന്‍ പണി! സംസ്ഥാനത്ത് പോലീസിന്റെ ലഹരി വേട്ട;ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങിയത് 58 പേര്‍, കിലോക്കണക്കിന് കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം :മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’-ല്‍. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക റെയ്ഡില്‍ 58 പേര്‍ പിടിയിലായി.

മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1643 പേരെ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പരിശോധനയില്‍ : 55 ഗ്രാം എംഡിഎംഎ, ഏകദേശം 21 കിലോ (20.91139 കിഗ്രാം) കഞ്ചാവ്, 25 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ലഹരി വിരുദ്ധ വേട്ട തുടരുന്നത്. ആന്റി നര്‍ക്കോട്ടിക് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും സജീവമായി രംഗത്തുണ്ട്.

മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം (9497927797) സജ്ജമാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിലാസവും രഹസ്യമായി സൂക്ഷിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.