മുക്കത്ത് നാല് വയസ്സുകാരിക്ക് നേരെ ക്രൂരത! സുഹൃത്തിന്റെ കുട്ടിയെ പീഡിപ്പിച്ചു; അങ്കണവാടി ടീച്ചറുടെ ഇടപെടലില്‍ പ്രതി കുടുങ്ങി

കോഴിക്കോട് മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ (22) ആണ് മുക്കം പോലീസ് വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. അങ്കണവാടി അധ്യാപികയുടെ ഇടപെടലാണ് ഈ ക്രൂരത പുറംലോകമറിയാന്‍ കാരണമായത്.

അങ്കണവാടിയിലെത്തിയ കുട്ടി തന്റെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് അധ്യാപികയോട് പറഞ്ഞു. സംശയം തോന്നിയ അധ്യാപിക സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വീട്ടില്‍ വരുന്ന ‘ചേട്ടന്‍’ തന്നെ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. അധ്യാപിക ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പ്രതിയായ മിഥിലാജ്. ആ വിശ്വാസത്തിലാണ് ഇയാള്‍ വീട്ടില്‍ വന്നിരുന്നത്. എന്നാല്‍ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.