ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഫ്ലാറ്റിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്നതിനെതിരെയുള്ള കേരള പോലീസിന്റെ പ്രത്യേക പദ്ധതിയായ
‘ഓപ്പറേഷൻ തൂഫാൻ’ൽ ആദ്യം കുടുങ്ങിയത് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ. താമസിച്ചിരുന്ന
ഫ്ലാറ്റിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ഉത്തരേന്ത്യൻ സ്വദേശിയായ ഹരിയാന, ചാർകിധാത്രി, ഹൗസ് നമ്പർ 172 ൽ വിശാൽ (26) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം ചെറുവയ്ക്കൽലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ ശാസ്ത്രീയ രീതിയിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു ഇയാൾ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്ക്ന്റെ നിർദ്ദേശപ്രകാരം ശ്രീകാര്യം പോലീസ് നടത്തിയ പരിശോധനയിലാണ് വിശാൽ കുടുങ്ങിയത്.
ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്നും 70  കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി. ചെടിചട്ടിയിലും മുട്ട സൂക്ഷിക്കുന്ന പേപ്പർ ട്രേയിലുമായി ഇത് നട്ടു വളർത്തിയിരിക്കുകയായിരുന്നു. കഞ്ചാവ് ചെടിയുടെ വളർച്ചക്കായി പ്രത്യേകതരം ലൈറ്റും സജ്ജീകരിച്ചിരുന്നു. ചമ്മന്തി ഉണ്ടാക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നും ഹരിയാനയിൽ ഇത് സാധാരണയാണെന്നും ഇത്ര വലിയ കുറ്റമാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വിശാൽ പോലീസിനെ മൊഴിനൽകിയിട്ടുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.