ന്യൂഡൽഹി: വി.ഡി. സതീശനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത സതീശനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, വരുംദിവസങ്ങളിൽ പാർട്ടിക്ക് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. വിവിധ ഘടകങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഹൈക്കമാൻഡ് ഇത്തരത്തിലുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വന്ന ഒരു ഉറച്ച കോൺഗ്രസുകാരനാണ് താനെന്നും തനിക്ക് എന്നും പാർട്ടിയാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് മുകളിൽ വളരാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത്തരം ശ്രമങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതം പാർട്ടിക്കായി ഉഴിഞ്ഞുവെച്ചതാണെന്നും മരിക്കുമ്പോൾ ത്രിവർണ്ണ പതാക പുതച്ചു കിടക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും വികാരാധീനനായി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി എന്നും തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ആർസിസിയിൽ സ്റ്റാഫ് നേഴ്സ് നിയമനത്തിന് അനുമതി; പുതിയ പരീക്ഷ എൽബിഎസ് വഴി; കുറ്റക്കാരിൽ നിന്ന് തുക ഈടാക്കും







