ആര്യയ്ക്ക് പിന്നാലെ സച്ചിൻ ദേവിനും തിരിച്ചടി; ബാലുശ്ശേരിയിൽ എൽഡിഎഫ് കോട്ട തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മുൻമേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ എം സച്ചിൻ ദേവിനും നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ സിപിഎം ടിക്കറ്റിൽ എൽഡിഎഫ് ബാനറിൽ ഇത്തവണ ജനവിധി തേടിയ സച്ചിൻ ദേവ് 16980 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
കോൺഗ്രസിലെ വി ടി സൂരജ് ആയിരുന്നു സച്ചിൻ ദേവിനെ മലർത്തിയടിച്ച് വിജയക്കൊടി പാറിച്ചത്.2021 ലെ തെരഞ്ഞെടുപ്പിൽ 20372 വോട്ടുകൾക്കാണ് സച്ചിൻ ദേവ് ഇവിടെ വിജയിച്ചത്.
തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്ന ആര്യ രാജേന്ദ്രന് നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി പി എം സീറ്റ് നൽകിയിരുന്നില്ല. നിയമസഭാ സീറ്റ് നൽകി മത്സരിപ്പിക്കാനായിരുന്നു പാർട്ടി ആലോചിച്ചിരുന്നത്. എന്നാൽ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും കനത്ത പരാജയം ഉണ്ടാവുകയും ബിജെപി അധികാരത്തിൽ വരികയും ചെയ്തതോടെ ആര്യയ്ക്ക് നിയമസഭാസീറ്റ് ലഭിക്കാതെ വന്നു. തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് നിന്ന്പോലും മുൻ മേയർ മാറ്റിനിർത്തപ്പെട്ടു. ഇപ്പോഴിതാ സിറ്റിംഗ് എംഎൽഎ ആയ ഭർത്താവ് സച്ചിൻ ദേവും പരാജയപ്പെട്ടിരിക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.