പാലക്കാട്: സ്വന്തം അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പൊലീസിന്റെ വലയിലായി. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടിയത്.
വീട്ടിലുണ്ടായിരുന്ന അമ്മയുടെ ഏഴരപ്പവൻ സ്വർണാഭരണങ്ങളുമായാണ് ശ്രുതിയും ലിന്റോയും നാടുവിട്ടത്. തുടർന്ന് ഇരുവരും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പൊലീസ് സംഘം കന്യാകുമാരിയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.ശ്രുതിക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്:
ഏഴും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് ശ്രുതി ലിന്റോയ്ക്കൊപ്പം പോയത്. ബാലനീതി നിയമപ്രകാരവും ഇതിൽ കേസെടുത്തിട്ടുണ്ട്.അമ്മയുടെ ആഭരണങ്ങൾ മോഷ്ടിച്ചതിനും കേസ് നിലവിലുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും മോഷ്ടിച്ച സ്വർണം പണയം വെക്കാൻ സഹായിച്ചതിനുമാണ് ലിന്റോ കുര്യാക്കോസിനെതിരെ കേസെടുത്തത്.പ്രതികളെ പാലക്കാട് എത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരേയും റിമാൻഡ് ചെയ്തു.


കൊച്ചിയിലെ ലഹരി മാഫിയയും സിനിമയിലെ ഉന്നതരും; പിടിയിലായ കെവിനുമായി യുവനടന് അടുത്ത ബന്ധം; തിരുവനന്തപുരത്തെ നടന് കുടുങ്ങുമോ?
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍; പക്ഷേ കണ്ണൂര്‍ സക്വാഡ് എല്ലാം നിഷ്പ്രഭമാക്കി; ഉജ്ജ്വയനിയില് വീണ്ടും കേരളാ പോലീസ് വിജയ ഗാഥ; കൊടു വനിതാ ക്രിമിനലുകള്‍ അകത്ത്





