കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ കൊച്ചിയിൽ പോലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അർജുനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സംഘവും ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ ആഘോഷങ്ങൾക്കിടെ ഇവർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
അർജുൻ ആയങ്കിയും സംഘവും കോതമംഗലത്ത് എത്തിയതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യത്തിൽ പോലീസ് സംശയം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് കരുതൽ തടങ്കൽ രേഖപ്പെടുത്തിയത്. വിവാഹത്തിനെത്തിയതാണെന്ന മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ താമസിച്ച റിസോർട്ട് കേന്ദ്രീകരിച്ചും മറ്റും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധവും സ്വർണ്ണക്കടത്ത് കേസിലെ പങ്കും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് പോലീസ് നീക്കം. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരത്ത് കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് നൗഫൽ വീണ്ടും കാപ്പ പ്രകാരം അറസ്റ്റിൽ


കവടിയാര്‍-വെള്ളയമ്പലം റോഡില്‍ റേസിംഗ് ലഹരി; സുരക്ഷാവേലികള്‍ തകര്‍ന്നു വീഴുന്നു; നന്നാക്കാന്‍ ആളില്ല, തടയാന്‍ പോലീസുമില്ല





