അതുൽ കൊലക്കേസ്: ഒളിവിലായിരുന്ന പ്രതി ഷാൻ കോടതിയിൽ കീഴടങ്ങി

കൊല്ലം: കോളിളക്കം സൃഷ്ടിച്ച അലുവ അതുൽ കൊലക്കേസിലെ ഒളിവിലുള്ള പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. കരുനാഗപ്പള്ളി വരിക്കപ്പള്ളി സ്വദേശി ഷാൻ ആണ് കോടതിയിൽ കീഴടങ്ങിയത്. കൊലയാളികൾക്ക് രക്ഷപെടാനും ഒളിവിൽ കഴിയാനും ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകിയവരിൽ പ്രധാനിയാണ് ഷാൻ. ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിപ്പോഴും ഒളിവിലാണ്.

കോടതിയിൽ കീഴടങ്ങിയ ഷാൻനെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകും. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ സാഹചര്യത്തിൽ അതുൽ കൊലക്കേസിന്റെ അന്വേഷണം പോലീസ് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ തേടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഒരാൾ കീഴടങ്ങിയത്.

പ്രതികളുടെ മൊഴി പ്രകാരം പോലീസ് പിടിച്ചെടുത്ത ആയുധങ്ങളും മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.