കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിനതടവ്; കൊല്ലം വിജിലന്‍സ് കോടതിയുടെ സുപ്രധാന വിധി. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് താജുദ്ദീന്‍ വാങ്ങിയത് 10,000 രൂപ

കൊല്ലം: കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന കോന്നി സ്വദേശിയുമായ താജുദ്ദീൻ. എ-യെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്.

 2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായ ഒരു കേസിൽ അനുകൂലമായ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനായി താജുദ്ദീൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് ജഡ്ജി ഡോ. മോഹിത് സി.എസ് പുറപ്പെടുവിച്ച വിധി പ്രകാരം രണ്ട് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്: മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും.സെക്ഷൻ 13(1)(d), 13(2): നാല് വർഷം കഠിന തടവും 10,000 രൂപ പിഴയും.ആകെ ഏഴ് വർഷത്തെ ശിക്ഷയാണെങ്കിലും തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.

വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി പി.ഡി. രാധാകൃഷ്ണ പിള്ളയാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.