തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിലാണ് പ്രതികൾ പിടിയിലായത്. പന്തളം കടക്കാട് കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19), തിരുവനന്തപുരം പൂവച്ചൽ തടത്തരികത്തു വീട്ടിൽ അനന്ദു (19) എന്നിവരാണ് പോലീസ് പിടി കൂടിയിട്ടുള്ളത്.
മുഹമ്മദ് അനസിനെ മണ്ണന്തല പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ ഇരുചക്രവാഹനം മോഷ്ടിച്ച കേസിലാണ് അനന്ദുവിനെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അമ്മയെ കൊന്നു, പിന്നെ സഹോദരിയെ വിളിച്ച് ‘മരണവിവരം’; ലഹരി വളര്‍ത്തിയ ക്രൂരതയുമായി ക്രിസ്റ്റി സ്റ്റേഷനിലേക്ക്; കേളകത്ത് കണ്ണീര് പടരുന്നു





